ദുരിതതീരത്ത് ആശ്വാസമായി ഒരു ഇടവക

കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധേയമാവുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വാറന്‍ന്റൈനില്‍ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം. 50 പേരടങ്ങുന്ന ടീമിന്റെ പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്.

1. പൾസോക്സിമീറ്റർ വിതരണം: കോട്ടപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർ ആയിക്കഴിഞ്ഞാൽ ആ കുടുംബങ്ങളിൽ ഓക്സിജൻ ലെവലും ഹാർട്ട്‌ ബീറ്റും അളക്കാനുള്ള പൾസ് ഓക്സിമീറ്റർ എത്തിച്ചുകൊടുക്കും. ഇതിനായി അൻപതോളം ഓക്സിമീറ്റർ തയ്യാറാക്കിയിട്ടുണ്ട്.

2. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് അടുത്ത പ്രവർത്തനം. ആശുപത്രിയിൽ എത്തിക്കാനുള്ള, ആരുമില്ലാത്ത ആളുകളെ ബന്ധപ്പെട്ട ആശുപത്രികളുമായി സംസാരിച്ച് അവിടെ എത്തിക്കുകയാണ് SSCK ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം.

3. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉള്ള രോഗികൾക്ക് മരുന്നും ആവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കുന്നു.

4. രോഗബാധിതരായ ആളുകളെ നിരന്തരം കോൺടാക്ട് ചെയ്ത് അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നു.

5. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക്, ആശുപത്രികളുമായി ബന്ധപ്പെട്ട്, അവരെ അവിടെ എത്തിച്ച് വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നു.

6. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകുന്നു. കൂടാതെ ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് പൊതിച്ചോറ് എത്തിച്ചുനൽകുന്നു.

7. മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിലിങ്ങിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

8. കോവിഡ് മരണങ്ങൾ ഉണ്ടായാൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ഇങ്ങനെ വിവിധ പദ്ധതികളുമായി കോട്ടപ്പടിയുടെ ആരോഗ്യ സുരക്ഷാമേഖലകളിൽ ശക്തമായ സാന്നിധ്യമാവുകയാണ് SSCK ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. ഏത് ആവശ്യത്തിനായും ടീമിനെ സമീപിക്കാവുന്നതാണെന്ന് വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് അറിയിച്ചു.

ലൈജു ലുയിസ്, സജിത്ത് ഹിലരി, ജെറിൽ ജോസ് എന്നിവർ കോർഡിനേറ്റർമാരായും ഡെറ്റി സാബു, നീതു സാന്റി എന്നിവർ ആനിമേറ്റർമാരായും പ്രവർത്തിക്കുന്നു.

ആവശ്യസേവനങ്ങൾക്കായി വിളിക്കുക: + 91- 9567206765,+ 91- 9847486470

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.