ഇക്വഡോറിൽ വ്യത്യസ്തമായ ഒരു മൃതസംസ്ക്കാരം

ഇക്വഡോറിലെ ക്വിറ്റോ അതിരൂപതയിൽ ഗർഭഛിദ്രം ചെയ്തതും ഉപേക്ഷിക്കപ്പെട്ടതുമായ 25 കുഞ്ഞുങ്ങളുടെ മൃതസംസ്ക്കാരം നടത്തി. ഫാമിലി മിനിസ്ട്രിയും നാഷണൽ സർവീസ് ഓഫ് ലീഗൽ മെഡിസിൻ ആന്റ് ഫോറൻസിക് സയൻസസും ചേർന്നാണ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ക്വിറ്റോയിലെ സഹായമെത്രാൻ ഡാനിലോ എച്ചെവേറിയ ചടങ്ങുകൾക്ക് അദ്ധ്യക്ഷത വഹിച്ചു.

“ഇന്നത്തെ ലോകത്തിലെ വേദനാജനകമായ യാഥാർത്ഥ്യങ്ങളിലൊന്നാണ് ‘മനുഷ്യദൃഷ്‌ടിയിൽ വിലയേറിയതും വലിയ സാമ്പത്തിക വിലയുള്ളതുമായവ മാത്രമേ വിലമതിക്കപ്പെടുന്നുള്ളൂ’ എന്ന യാഥാർഥ്യം. മറ്റുള്ളവയെല്ലാം ഉപേക്ഷിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാണ് ജീവൻ നൽകുന്നത് എന്ന് നാം മറന്നുപോകരുത്” – ബിഷപ്പ് ഓർമ്മിപ്പിച്ചു.

മനുഷ്യജീവിതം പവിത്രമാണ്. ഒരു വ്യക്തിക്കും ഒരിക്കലും അവകാശമില്ലെന്നും ബിഷപ്പ് എച്ചെവേറിയ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.