പ്ലേഗിൽ നിന്ന് റോമിനെ രക്ഷിച്ച അത്ഭുത രൂപം

ആറാം നൂറ്റാണ്ടിൽ റോമിൽ പടർന്നു പിടിച്ച പ്ലേഗിൽ നിന്നും പ്രദേശവാസികളെ രക്ഷിച്ച ഒരു രൂപം ഉണ്ട്. നിത്യകന്യകയായ മാതാവിന്റെ ചിത്രം. സല്യൂസ് പോപ്പുലി റൊമാനി എന്നറിയപ്പെട്ടുന്ന ഈ ചിത്രം ഇന്ന് സെന്റ് മേരി മേജർ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.

പ്ലേഗ് റോമിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. രോഗബാധിതരായി മരണമടയുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈ സമയം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് നഗരത്തിലൂടെ ഒരു പ്രദക്ഷിണം നടത്തുവാൻ ആഹ്വാനം ചെയ്തു. നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ ചിത്രവും വഹിച്ചു കൊണ്ടാണ് ഈ പ്രദക്ഷിണം നടന്നത്. ഭക്തിപൂർവം നടന്ന ഈ പ്രദക്ഷിണത്തിനു ഫലമായി പകർച്ചവ്യാധിയാല്‍  നിറഞ്ഞു നിന്നിരുന്ന റോമിന്റെ അന്തരീക്ഷം ശുദ്ധമാവുകയും പ്ലേഗ് എന്ന മഹാമാരി തുടച്ചു നീക്കപ്പെടുകയും ചെയ്തു.

വിശുദ്ധ ലൂക്ക സുവിശേഷകൻ വരച്ചതായി അറിയപ്പെടുന്ന ഈ ചിത്രം കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ഉർബി എത് ഓർബി ആശീർവാദത്തിനായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.