തുര്‍ക്കിയുടെ ബോംബാക്രമണത്തിൽ തകർന്ന് ക്രിസ്ത്യൻ ഗ്രാമം

കുർദ്ദിഷ് വർക്കേഴ്സ് പാർട്ടിയുടെ (പികെകെ, അങ്കാറയിലെ നിയമവിരുദ്ധർ) നിലപാടുകളെ തുടർന്ന് തുർക്കി വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ വടക്കൻ സിറിയയിലെ ഒരു അസീറിയൻ-ക്രിസ്ത്യൻ ഗ്രാമമായ ഹസ്സാക്കോ തകർന്നു. പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷയെ കണക്കിലെടുക്കാതെയാണ് ഇവിടെ വ്യോമാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു.

ഈ പ്രദേശത്ത് താമസിക്കുന്ന അസീറിയൻ ക്രിസ്ത്യാനികളുടെ സ്വത്തുക്കളെയും ജീവനെ തന്നെയും ഈ ബോബാക്രമണങ്ങൾ സാരമായി ബാധിക്കുന്നു. ദാരിദ്ര്യം മൂലം ജീവിക്കാൻ പാടുപെടുന്ന ഒരു സമൂഹത്തിലാണ് ഇത്തരം ബോംബാക്രമണങ്ങൾ നടത്തുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്, നിരവധി വീടുകൾക്ക് ഈ ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായി എന്നാണ്. ഇപ്പോൾ പല വീടുകളും വാസയോഗ്യമല്ല. എന്നാൽ ആക്രമണത്തിന് തൊട്ടുമുമ്പ് സാധാരണ ജനങ്ങൾക്ക് രക്ഷപെടുവാൻ സാധിച്ചതിനാൽ കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ മറ്റ് ക്രിസ്ത്യൻ പട്ടണങ്ങളുടെ നേരെ ആക്രമണമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.