പാക്കിസ്ഥാനിൽ ക്രിസ്ത്യാനിയായ 17 -കാരന് നേരെ ക്രൂരമായ അതിക്രമം അഴിച്ചു വിട്ട് മുസ്ലീങ്ങൾ

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ 17 വയസ്സുള്ള ക്രൈസ്തവനായ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഡാനിഷ് മസീഹ് എന്ന കുട്ടിയാണ് അഞ്ചുദിവസം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കടക്കം വിധേയനായത്. ഒരുകൂട്ടം മുസ്ലീങ്ങൾ ആണ് പീഡനങ്ങള്‍ക്ക് ശേഷം  ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചത്.

കുട്ടിയെ കാണാതായതിനു ശേഷം പിതാവ് ഡാനിയൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് വീട്ടിൽ വരികയോ അന്വേഷിക്കുകയോ ചെയ്തില്ല. സംഭവത്തിൽഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരാതിനൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണമുണ്ടാകാത്തതിനാൽ കുട്ടിയുടെ പിതാവ് മനുഷ്യാവകാശ പ്രവർത്തകനായ ലാലാ റോബിൻ ഡാനിയലിനെ സമീപിച്ചിരുന്നു. അദ്ദേഹമാണ് സംഭവം പുറത്തുവിട്ടത്.

പോലീസിന്റെ നിരുത്തരവാദിത്വപരമായ നിലപാടിൽ ലാല റോബിൻ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചു. “ക്രൈസ്തവരെന്ന നിലയിൽ ഞങ്ങൾ ന്യൂനപക്ഷമാണ്. ഞങ്ങൾ ഒറ്റയ്ക്കാണ്. ഞങ്ങൾക്ക് നീതിയും തുല്യ അവകാശവും നിഷേധിക്കപ്പെടുന്നു” അവർ പറഞ്ഞു. പോലീസ് കുറ്റവാളികളെ തിരയുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഡാനിഷിന്റെ കുടുംബം നീതി ആവശ്യപ്പെടുന്നു. കുറ്റവാളികളെ കണ്ടെത്തി അവരെ കോടതിയിൽ ഹാജരാക്കി നിയമപ്രകാരം ശിക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എത്രയും വേഗം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ലാല റോബിൻ പോലീസിനോടാവശ്യപ്പെട്ടു .

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ ഇത്തരത്തിൽ ഉള്ള ആക്രമണങ്ങൾ വർധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.