ദൈവകരുണയുടെ മഹത്വം വർണ്ണിച്ചുകൊണ്ട് ഒരു ക്രിസ്തീയഗാനം

ദൈവകരുണയുടെ ഞായറാചാരണത്തിനായി ആഗോള കത്തോലിക്കാ സഭ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ദൈവത്തിന്റെ അഗാധമായ കരുണയെ പ്രകീർത്തിച്ചുകൊണ്ട് മനുഷ്യമനസ്സുകളെ പ്രാർത്ഥനാനിരതമാക്കുവാൻ സഹായിക്കുന്ന ഒരു ക്രിസ്തീയ ഭക്തിഗാനവുമായി എത്തുകയാണ് ഹോളി ഡ്രോപ്‌സ് പ്രൊഡക്ഷൻസ്. “നീ മാത്രം എന്റെ ദൈവം” എന്നു തുടങ്ങുന്ന ഈ ഗാനം 2021 ഏപ്രിൽ 11 പുതുഞായറാഴ്ച റേഡിയോ ആഞ്ചലോസിലൂടെ റിലീസ് ചെയ്യും.

പ്രശസ്ത പിന്നണിഗായകനും വേറിട്ട ശബ്ദസാന്നിധ്യമായ ഫ്രാങ്കോ സൈമൺ ആണ് ഗാനം ആലപിച്ചിരുക്കുന്നത്. ബിക്കി പോൾ വരികൾ എഴുതി സംഗീതമൊരുക്കിയിരിക്കുന്നു. റോബിൽ റാഫേൽ ആണ് പ്രോഗ്രാമിങ് നിർവ്വഹിച്ചിരിക്കുന്നത്. മിക്സിങ് ആൻഡ് മാസ്റ്ററിങ് ജെയിംസ് ജെ (സൗണ്ട് ക്ലിനിക്ക്).

യേശുവേ, ഞാൻ നിന്നിൽ വിശ്വസിക്കുന്നു, ഞങ്ങളോടും ലോകത്തോടും കരുണ കാണിക്കണമേ എന്ന സന്ദേശം മുൻനിർത്തിക്കൊണ്ടാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.