ക്രൈസ്തവ പീഡനങ്ങളുടെ നേർക്കാഴ്ചയായി വെടിയുണ്ടായാൽ തുളയപ്പെട്ട കാസ

വെടിയുണ്ട തുളച്ച കാസ ക്രൈസ്തവ പീഡനങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. ഇറാഖിലെ ക്വാരാക്കോഷിലെ ഒരു കത്തോലിക്കാ ദൈവാലയത്തിലാണ് വെടിയുണ്ട തുളച്ച ഈ കാസ. ഐ.എസ് രാജ്യത്തെ കീഴടക്കുകയും 140,000 ത്തോളം ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തതിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ് ഈ കാസ.

ഇറാഖിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ആളുകൾ പലായനം ചെയ്തതിനെ തുടർന്നു ഈ പള്ളികൾ നശിപ്പിക്കുകയും ആയുധ പരിശീലനത്തിനായി ദൈവാലയത്തിൽ ഉള്ള തിരുവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു.  യേശുക്രിസ്തുവിന്റെ ഏറ്റവും വിലയേറിയ തിരു രക്തം  അർപ്പിക്കപ്പെട്ടിരുന്ന ഈ കാസ രക്തസാക്ഷികളുടെ ചുടുരക്തം വീണു നനയുന്ന സഭയുടെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ്.

നവംബർ 23 ന്, വാഷിംഗ്ടൺ ഡിസിയിലെ കത്തോലിക്കർ ക്രിസ്ത്യൻ രക്തസാക്ഷികൾക്കും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്കും ആയി പ്രാർത്ഥിക്കാൻ ഒത്തുകൂടിയപ്പോൾ ഈ കാസ പീഡിപ്പിക്കപ്പെടുന്നവരുടെ ഓർമ്മയ്ക്കായി അൾത്താരയിൽ സ്ഥാപിച്ചിരുന്നു.