പ്രിയ ക്രിസ്ത്യൻ പെൺകുട്ടികളേ, നിങ്ങൾ ഇനിയും സൂക്ഷിക്കേണ്ടിയിരിക്കുന്നു     

“സുഹൃത്തുക്കൾ വഴിയാണ് അവൾ അവനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് അൽപ്പം കഴിഞ്ഞതോടെ പൊട്ടു കുത്തരുത്, തലയിൽ കൂടി ഷോൾ ഇടണം എന്ന നിബന്ധനകളായി.” എറണാകുളത്ത് അതിക്രൂരമായ വിധത്തിൽ കൊല്ലപ്പെട്ട പതിനേഴുകാരിയുടെ കൂട്ടുകാരുടെ വാക്കുകളാണ് ഇത്. എത്രയൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും ചില അസ്ഥിക്ക് പിടിച്ച പ്രണയങ്ങൾ അവസാനിക്കില്ല എന്നറിയാം. എങ്കിലും പ്രിയ കത്തോലിക്കാ പെൺകുട്ടികളെ, നിങ്ങളുടെ ശ്രദ്ധയിലേക്ക് ചില നിർദേശങ്ങൾ ഇതാ…

മരിച്ച പെൺകുട്ടിയുടെ സുഹൃത്തിന്റെ വാക്കുകൾ കത്തോലിക്കരായ എല്ലാ പെൺകുട്ടികൾക്കും ഒരു മുന്നറിയിപ്പാണ് നൽകുന്നത്. പ്രത്യേകിച്ചും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ. ആ കുട്ടി അന്യമതക്കാരനായ  കൂട്ടുകാരനെ (കൊലയാളിയെ) പരിചയപ്പെടുന്നത് കൂട്ടുകാർ വഴിയാണ്. ചില വലക്കണ്ണികൾ മുറുകുന്നത് അങ്ങനെയാണ്. ലവ് ജിഹാദികളെ മാത്രമല്ല കൂടെ പഠിക്കുന്ന സുഹൃത്തുക്കളെ പോലും സംശയിക്കേണ്ട അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്ന ത്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവരും പഠിപ്പിക്കുന്നവരും ഉണ്ട്. പക്ഷേ, സമാന സ്വഭാവമുള്ള പ്രേമവും തട്ടിക്കൊണ്ടുപോകലും മതം മാറ്റവും സിറിയയിലെ ആടുമേയ്ക്കലും കൊലപാതകങ്ങളും അവർ കണ്ടില്ലെന്നു നടിക്കുന്നു; അവർക്കതിനു ഉത്തരമില്ല. അത്തരക്കാർ ഈ ലേഖനം വായിക്കേണ്ട കാര്യമില്ല. അവരുടെ പെൺകുട്ടികൾ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നുണ്ടാവില്ല. പക്ഷേ, സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും പ്രത്യേക അജണ്ടയുടെ ഭാഗമായി ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ചു പ്രേമിച്ചു വലയിൽ വീഴ്ത്തുന്ന, അതിന്റെ തുടർച്ചയായി മതം മാറ്റത്തിലേയ്ക്ക് നയിക്കുന്ന ഒരു വിഭാഗത്തിന്റെ കെണിയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും വീഴരുത് എന്നാഗ്രഹമുള്ളവർ ഇപ്പോഴും ഇവിടെയുണ്ട്. അവർ ഇതു വായിക്കുക. മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുക.

ക്രൈസ്തവ പെൺകുട്ടികളെ വളരെ എളുപ്പത്തിൽ പ്രേമക്കുഴിയിൽ വീഴിച്ചു, മതം മാറ്റാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ സുഹൃത്തുക്കളെ ഇങ്ങനെ തിരഞ്ഞെടുക്കാം എന്നതും നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നതും പ്രധാനപ്പെട്ട ഘടകങ്ങളാണ്.

1. വിശ്വാസം പ്രധാനപ്പെട്ടത് തന്നെ

‘ജാതിയും മതവും അല്ലല്ലോ മനുഷ്യനല്ലേ പ്രധാനം’ എന്ന ചിന്ത ഇന്ന് പല കുട്ടികളെയും ത്രസിപ്പിക്കുന്ന ഒന്നാണ്. ചില പ്രത്യയ ശാസ്ത്രങ്ങളുടെ കടന്നു കയറ്റം ആണ് ഇത്തരം ഒരു ചിന്താഗതിയിലേയ്ക്ക് നയിച്ചത്. ഒരേ വിശ്വാസത്തിൽ ഉള്ള ആളുകളാണെങ്കിൽ പരസ്പരം ആത്മീയതയിൽ മുന്നേറാൻ കഴിയും. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉള്ളവരാണെങ്കിൽ വിശ്വാസത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകുവാനും അത് ഒരാളെ മറ്റൊരാൾ ആശയപരമായി കീഴ്പ്പെടുത്താനും സാധ്യത ഉണ്ട്. പ്രേമിക്കപ്പെടുന്ന പെൺകുട്ടി മാത്രമല്ല, പെൺകുട്ടിയുടെ കുടുംബം മുഴുവനും മതം മാറണമെന്ന ഭീഷണി പല സംഭവങ്ങളിലും വന്നിട്ടുള്ളത് ഓർമ്മിക്കുക. ക്രിസ്തുവിനെ വേണ്ടാത്തവൻ നാളെ, നിന്നെയും വേണ്ട എന്നുപറയാൻ മടിക്കില്ല.

2. പ്രായം ശ്രദ്ധിക്കാം

പലപ്പോഴും സമപ്രായക്കാരായ ആളുകളെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കാം. നിങ്ങളുമായി ഒരുപാട് മുതിർന്ന ആൾക്കാരുമായുള്ള സൗഹൃദം ഒഴിവാക്കാം. ആരോഗ്യപരമായ സൗഹൃദങ്ങൾക്ക് പ്രായം ഒരു നിർണ്ണായക ഘടകമാണെന്ന് മനഃശാസ്ത്രജ്ഞർ പോലും വെളിപ്പെടുത്തുന്നു.

3. സുഹൃത്തുക്കളുടെ സുഹൃത്തുക്കൾക്ക് ഒരു പരിധി നിശ്ചയിക്കാം

നമ്മുടെ കൂടെ പഠിക്കുന്ന കുട്ടികളെയും അയൽക്കാരെയും ബന്ധുക്കളേയും നമുക്ക് അറിയാം. എന്നാൽ അവരിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കളെ ഒരു കൈ അകലത്തിൽ നിർത്തുക. അവർ എത്തരക്കാരെന്നോ അവരുടെ ലക്‌ഷ്യം എന്തെന്നോ ചുറ്റുപാടോ നിങ്ങൾക്ക് അറിയില്ല. ഇനി അവർ വെളിപ്പെടുത്തിയാൽ തന്നെ അത് പൂർണ്ണമായും സത്യമാകാനുള്ള സാധ്യതയും വളരെ കുറവാണ്. എല്ലാവരും ഇങ്ങനെ ആണെന്നല്ല. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളെയും സൂഷ്മതയോടെ വീക്ഷിക്കുന്നത് കുറച്ചുകൂടെ ജാഗ്രതയോടെ കാര്യങ്ങളെ സ്വീകരിക്കുവാൻ നമ്മെ സഹായിക്കും. സുഹൃത്തിന്റെ ആൺസുഹൃത്ത് നിന്റെ സുഹൃത്താകണമെന്നില്ല; പക്ഷേ, നിന്റെ അന്തകനായി മാറാം.

4. കാണുന്നവരെ ഒക്കെയും സുഹൃത്തുക്കൾ ആക്കരുത്

ഒരു പരിചയവും ഇല്ലാത്ത ആളുകളെ ഒന്ന് കണ്ടു സംസാരിച്ച ഉടനെ സുഹൃത്തുക്കൾ ആക്കാനോ ഫോൺ നമ്പർ കൈമാറുവാനോ മുതിരരുത്. അത് വലിയ ആപത്തിലേക്ക് കൊണ്ടെത്തിക്കും. ഇന്നത്തെ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ കൂടെയുള്ള കൂട്ട് കെട്ടുകൾ പോലും വളരെ കരുതലോടെ വേണം. അറിയാത്ത ആളുകളുമായി അമിത സൗഹൃദം ഒഴിവാകുന്നത് തന്നെയാണ് നല്ലത്. കുഴിയിൽ വീണുകഴിഞ്ഞാൽ കയറി പോരാൻ വലിയ വിഷമമായിരിക്കും.

5. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് സൗഹൃദമല്ല

ഒരാളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതും അമിതമായ നിയന്ത്രണങ്ങൾ  വയ്ക്കുന്നതും യഥാർത്ഥ സൗഹൃദത്തിന് യോജിച്ചതല്ല. അങ്ങനെ ഉള്ളവരുടെ ഉദ്ദേശവും സൗഹൃദം ആയിരിക്കില്ല. അതിനാൽ ഇത്തരം ആളുകളിൽ നിന്ന് കഴിവതും ഒഴിഞ്ഞു നിൽക്കുക. ആശയപരമായും വിശ്വാസപരമായും ഉള്ള കാര്യങ്ങൾ നിങ്ങളിൽ അടിച്ചേൽപ്പിക്കുവാനോ നിർബന്ധപൂർവം അനുകരിപ്പിക്കുവാനോ ശ്രമിക്കുകയാണെങ്കിൽ ആ ശ്രമങ്ങൾക്കു പിന്നിലെ ചതി മനസിലാക്കുക.

6. മാതാപിതാക്കളുടെ അറിവോടെ ആയിരിക്കുക

നിങ്ങളുടെ സുഹൃത്തുക്കൾ ആരെന്നും അവരെ നിങ്ങൾ ഇങ്ങനെ പരിചയപ്പെട്ടു എന്നും ഉള്ളത് മാതാപിതാക്കളേ അറിയിക്കാം. അത് തുടക്കത്തിൽ തന്നെ മാതാപിതാക്കളെ അറിയിക്കുന്നത് നല്ലതാണ്. അത്തരത്തിൽ തുറന്ന ഒരു സംസാരത്തിലേയ്ക്ക് മാതാപിതാക്കളും എത്തണം. അത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. അപ്പോൾ മാതാപിതാക്കൾക്ക് കൂടുതൽ ശ്രദ്ധ പുലർത്തുവാൻ കഴിയും. എറണാകുളത്തെ പെൺകുട്ടിക്ക് മാതാപിതാക്കൾ കാവലുണ്ടായിട്ടുപോലും അപകടത്തെ അതിജീവിക്കാനായില്ല എന്നത് എത്രമാത്രം ശ്രദ്ധ ഇക്കാര്യത്തിൽ നമ്മൾ പുലർത്തേണ്ടതാണ് എന്നതിന്റെ സൂചനയാണ്.

മാതാപിതാക്കൾ അറിയാതെയുള്ള ബന്ധങ്ങൾ അത് അപകടത്തിലേക്ക് തുറക്കുന്ന വാതിലുകളാണ്. പ്രിയ പെൺകുട്ടികളെ , കത്തോലിക്കാ വിശ്വാസിയായ നീ നിന്റെ മതവും വിശ്വാസവും ഉപേക്ഷിച്ചു ഇന്നലെ കണ്ട അന്യമതസ്ഥന്റെ പിന്നാലെ പോകുമ്പോൾ ക്രിസ്തുമതത്തോളം സ്ത്രീയെ ബഹുമാനിക്കുന്ന, സ്വാതന്ത്ര്യം നൽകുന്ന ഒരു മതം ലോകത്ത് വേറെയില്ല എന്നത് മറക്കരുത്. ഈ ഒരു സത്യം നിങ്ങളുടെ ഓർമ്മയിലിരിക്കട്ടെ. അനേകം ഭാര്യമാരെ വിവാഹം ചെയ്യാൻ അനുവാദം നൽകുന്ന ഒരു മതവും വിവാഹം ചെയ്ത ഏക പെൺകുട്ടിയെ സ്വന്തം ശരീരത്തെ പോലെ തന്നെ സംരക്ഷിക്കുവാൻ പഠിപ്പിക്കുന്ന ക്രിസ്തുമതവും തമ്മിലുള്ള അന്തരം നീ എന്നു മനസിലാക്കുന്നോ അന്നു മാറിച്ചിന്തിച്ചു തുടങ്ങും. അത് നേരെത്തെ ആയാൽ നന്ന്.