കോവിഡ് പ്രതിസന്ധിക്കിടയിലും മലേഷ്യയിൽ വിശ്വാസ ദീപ്തി പകർന്നു കത്തോലിക്കാ റേഡിയോ

കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ അകപ്പെട്ടുപോയ വിശ്വാസികളുടെ ഇടയിൽ സുവിശേഷ വത്ക്കരണം സാധ്യമാക്കുകയാണ് മലേഷ്യയിലെ ഒരു കാത്തലിക് റേഡിയോ. മലേഷ്യയിലെ കെനിംഗോ രൂപതയിൽ ലോക് ഡൗൺ കാലത്ത് തുടങ്ങിയ റേഡിയോ കെകിതാൻ എഫ്.എം ആണ് സുവിശേഷ വത്ക്കരണത്തിന്റെ നൂതന വാതിൽ തുറക്കുന്നത്.

കോവിഡ് പകർച്ച വ്യാധി മൂലം പ്രഖ്യാപിച്ച ലോക് ഡൗൺ സമയത്തു വിശ്വാസികൾ എല്ലാവരും വീട്ടിലിരിക്കുവാനും ദൈവാലയങ്ങൾ അടച്ചിടാനും നിർബന്ധിതരായ അവസരത്തിൽ ആണ് കെകിതാൻ എഫ്.എം ആരംഭിക്കുന്നത്. ദൈവാലയത്തിൽ എത്തുവാൻ കഴിയാത്ത വിശ്വാസികളുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളെ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. റേഡിയോ ആരംഭിച്ചു ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ആളുകളാണ് ഇതിന്റെ ശ്രോതാക്കളായി മാറിയത്.

പിന്നീട് കണ്ടക്ടർമാർ, റേഡിയോ അവതാരകർ, ഡിജെകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ കർത്താവിന്റെ പ്രവാചകന്മാരായി മാറുന്ന കാഴ്ചയാണ് കണ്ടത്. അനേകം ആളുകളെ വിശ്വാസത്തിൽ ഉറപ്പിക്കുവാനും പ്രതീക്ഷ പകരുവാനും ഈ എഫ് എം റേഡിയോയ്ക്കു കഴിഞ്ഞു. മലേഷ്യയിലെ പ്രഗത്ഭരായ വചന പ്രഘോഷകൻ പ്രത്യാശ പൂർവമായ സന്ദേശങ്ങളും വചന പ്രഘോഷണങ്ങളും ആയി എത്തി. അങ്ങനെ വചന പ്രഘോഷണത്തിൽ ഒരു നൂതന മാർഗ്ഗം മലേഷ്യൻ ജനതയ്ക്കു മുന്നിൽ തുറക്കുവാൻ ഈ റേഡിയോയ്ക്കു കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.