ആഫ്രിക്കയിലെ ക്രിസ്ത്യൻ പീഡനങ്ങൾക്കു നടുവിൽ നിന്നും ഒരു വൈദികൻ 

ചാഡിലെ എൻ‌ജാമീന അതിരൂപതയിലെ വൈദികനായ ഫാ. ലിയാൻ‌ഡ്ര എംബായെഡോ പറയുന്നു. ‘ഞാൻ യുദ്ധത്തിന്റെ മകനാണ്.’ സാഹെൽ എന്ന പ്രദേശത്ത് വളരെ സങ്കീർണ്ണവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലാണ് ഈ വൈദികൻ വളർന്നത്. ചെറുപ്പം മുതൽ കാണുകയും കേൾക്കുകയും ചെയ്‌തത്‌ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വളരെ ഭീതിതമായ അവസ്ഥയും. ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് വൈദികനായി മാറിയ ഫാ. ലിയാൻ‌ഡ്ര തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.

ചാഡ് എന്ന പ്രദേശത്തിന്റെ അയൽരാജ്യങ്ങളാണ് ലിബിയ, സുഡാൻ, ആഫ്രിക്കൻ റിപ്പബ്ലിക്, കാമറൂൺ, നൈജർ എന്നിവ. ഈ രാജ്യങ്ങൾ എല്ലാം കടുത്ത പ്രതിസന്ധികളിലൂടെയും ഭീകരാവസ്ഥയിലൂടെയും കടന്നുപോകുന്നവയാണ്. പ്രത്യേകിച്ചും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഇവിടെ ഇന്നും വളരെ രൂക്ഷമാണ്. “എന്റെ മാതാപിതാക്കളുടെ സ്വന്തം ഗ്രാമത്തിൽ നിന്ന് വളരെ അകലെയാണ് ഞാൻ ജനിച്ചത്. കാരണം അവർക്ക് യുദ്ധം കാരണം പലായനം ചെയ്യേണ്ടിവന്നു. അതിനാൽ ഞാൻ യുദ്ധത്തിന്റെ പുത്രനാണ്.” – ഈ വൈദികൻ പറയുന്നു.

വൈവിധ്യങ്ങളാൽ ഏറെ സമ്പന്നമായ രാജ്യമാണ് ചാഡ്. ഇവിടെ 200 -ലധികം വ്യത്യസ്ത വംശീയ ഗ്രൂപ്പുകളും ഭാഷകളുമുണ്ട്. വടക്കുഭാഗത്തെ മുസ്ലീം ഫുലാനി ഗോത്ര വർഗ്ഗക്കാരും തെക്ക് ഭാഗത്തെ ക്രിസ്ത്യൻ, ആനിമിസ്റ്റ് കർഷകരും തമ്മിൽ പണ്ടുമുതലേ സംഘട്ടനമുണ്ട്. ചാഡിൽ ഈ രാഷ്ട്രീയക്കളി വലിയ സംഘട്ടനത്തിലേക്ക് നയിക്കുകയും എല്ലാം കൂടുതൽ സങ്കീർണ്ണമാവുകയും ഈ തർക്കങ്ങൾ രക്തരൂക്ഷിതമാവുകയും ചെയ്തു. രാജ്യത്തിന്റെ പകുതിയോളം പേർ മുസ്ലീങ്ങളാണ്. മൂന്നിലൊന്ന് പേർ മാത്രമേ ക്രിസ്ത്യാനികൾ ഉളളൂ. ബാക്കിയുള്ളവർ പരമ്പരാഗത ആനിമിസ്റ്റ് മതവിശ്വാസികളാണ്.

ഇഡ്രിസ് ഡെബി ഇറ്റ്നോ എന്ന പ്രസിഡന്റാണ് 30 വർഷമായി ഈ ജനങ്ങളെ ഭരിക്കുന്നത്. നല്ല സൈനിക ബലം അദ്ദേഹത്തിനുണ്ട്. ഫ്രാൻസിന്റെ പിന്തുണയോടെ ചാഡിയൻ സൈന്യം ബോക്കോ ഹറാം പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. മാത്രമല്ല അതിർത്തികൾക്കപ്പുറത്ത് പോലും ശത്രുക്കളെ ആക്രമിക്കാൻ ഇവർ മടി കാണിക്കുന്നില്ല.

ലിബിയയിലെ  മുഅമ്മർ അൽ ഗദ്ദാഫിയിൽ നിന്ന് ഇസ്ലാമികവൽക്കരണത്തിനുള്ള ദുഷിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. 2011 -ൽ അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്, അവർ ക്രിസ്ത്യൻ പട്ടണങ്ങൾ കീഴടക്കുകയും രാജ്യമെമ്പാടും മുസ്ളീം പള്ളികൾ പണിയുകയും ചെയ്തു. കൂടാതെ, ക്രിസ്ത്യൻ സ്ത്രീകളെ മതപരിവർത്തനം ചെയ്യുന്നതിനായി വിവാഹം കഴിക്കാൻ അവർ യുവ മുസ്ലീം പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ലിബിയൻ ഭരണകൂടത്തിന്റെ പതനത്തിനുശേഷം ഈ രീതിക്ക് ശമനം ഉണ്ടായിട്ടുണ്ട്.

എന്നിരുന്നാലും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും താമസിക്കുന്ന സ്ഥലങ്ങളിൽ ഇസ്ലാം മതം സ്വീകരിക്കാൻ ഇപ്പോഴും സമ്മർദ്ദമുണ്ട്. തൊഴിൽ മേഖലയിൽ പോലും ക്രിസ്ത്യാനികൾ വളരെ വിവേചനം നേരിടുന്നു. ചുറ്റുമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ ചാഡിൽ വളരെ കുറവാണെന്നും ഫാ. ലിയാൻ‌ഡ്ര പറയുന്നു.

ചാഡിയൻ ക്രിസ്ത്യാനികളുടെ എണ്ണത്തിന്റെ കണക്കുകൾ 1983 -ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലൂടെ ചാഡ് ഒരു മുസ്ളീം രാജ്യമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചാഡിൽ കത്തോലിക്കാ സഭയ്ക്ക് 100 വർഷത്തെ പഴക്കം പോലുമില്ല. എന്നാൽ, ഇവിടുത്തെ വിശ്വാസം വളരെ ഊര്‍ജസ്വലമാണ്. ഇവിടെ വൈദികരുടെ കുറവ് ധാരാളമുണ്ട്.

ചാഡിയൻ ക്രിസ്ത്യാനികൾ പൊതുവെ ആനിമിസ്റ്റുകളുടെ പിൻഗാമികളാണ്. ഈ രണ്ട് ഗ്രൂപ്പുകളും തമ്മിൽ നല്ല ബന്ധമുണ്ട്. ഈ വർഷം സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം അനുസ്മരിക്കുന്ന സ്വന്തം നാട്ടിലെ അവസ്ഥയെക്കുറിച്ച് വിവരിക്കുകയായിരുന്നു ഇപ്പോൾ പാരീസിൽ പഠനം നടത്തുന്ന ഫാ. ലിയാൻ‌ഡ്ര എംബായെഡോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.