സമൂഹത്തിലെ നല്ല മാറ്റങ്ങൾക്കായി വാഴ്ത്തപ്പെട്ട അനാക്ലേറ്റോ ഗോൺസാൽവസിനെക്കുറിച്ചുള്ള പുസ്തകം

മെക്സിക്കോയുടെ രാഷ്ട്രീയചരിത്രത്തിലെ നേതാക്കളെക്കുറിച്ച് രചിക്കപ്പെട്ട മൂന്നു പുസ്തകങ്ങളിൽ വാഴ്ത്തപ്പെട്ട അനക്ലേറ്റോ ഗോൺസാൽവസിനെക്കുറിച്ചുള്ള പുസ്തകം സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുവാനുതകുന്നതാണെന്ന് സെന്റർ ഫോർ പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ സ്റ്റഡീസ് മുൻ ഡയറക്ടർ ഫെഡറിക്കോ മുഗംബർഗ്ഗ് പറഞ്ഞു. 1888-ൽ മെക്സിക്കോയിലെ ജാലിസ്‌കോയിൽ ജനിച്ച അനക്ലേറ്റോ, ആദിമ കാലഘട്ടങ്ങളിൽ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ പിന്നീട് ഒരു പുരോഹിതന്റെ പ്രസംഗം കേട്ട അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിലേക്ക് വരികയും വിശുദ്ധജീവിതം നയിക്കുകയുമായിരുന്നു.

1913-ൽ നിയമപഠനം ആരംഭിച്ച അദ്ദേഹം പിന്നീട് സഭയ്‌ക്കെതിരായി കൊണ്ടുവന്ന രാഷ്ട്രീയനിയമങ്ങൾക്കെതിരെ പോരാടുകയും അതില്‍ വിജയം കാണുകയും ചെയ്തു. കത്തോലിക്കാ ആരാധനയെ എതിർത്ത നിയമങ്ങളായ കാലസ് ലോയ്ക്ക് എതിരായി അദ്ദേഹം പോരാടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 1927 ഏപ്രിൽ ഒന്നാം തീയതി അദ്ദേഹത്തെ മരണശിക്ഷയ്ക്ക് വിധേയനാക്കി.

തന്റെ അവസാന നിമിഷത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു: “ഞാൻ മരിക്കും; പക്ഷേ, ദൈവം മരിക്കില്ല. ക്രിസ്തു എക്കാലവും രാജാവായി ജീവിക്കും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.