നിരീശ്വരവാദിയായ ഹാർവെർഡ് പ്രഫസറിനെ കത്തോലിക്കനാക്കിയ മരിയൻ ദർശനം

“ആ ദർശനം എന്നെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് നയിക്കുകയായിരുന്നു” പറയുന്നത് ഒരിക്കൽ കത്തോലിക്ക വിശ്വാസത്തെയും ദൈവത്തെയും തള്ളിപ്പറഞ്ഞ നിരീശ്വരവാദിയായ ഹാർവെർഡ് പ്രഫസർ റോയ് സ്കോമാൻ ആണ്. ശാലോം വേൾഡിനു നൽകിയ അഭിമുഖത്തിലാണ് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് തന്നെ നയിച്ച ആ മരിയ ദർശനത്തെകുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

കോളേജിൽ പഠിക്കുമ്പോഴാണ് യഹൂദ മത വിശ്വാസിയായ അദ്ദേഹം നിരീശ്വര വാദത്തിലേയ്ക്ക് തിരിഞ്ഞത്. “ഞാൻ ഉറങ്ങാൻ കിടക്കുകയായിരുന്നു. പെട്ടെന്ന്  ആരോ എന്റെ തോളിൽ കൈ വയ്ക്കുന്നതായി അനുഭവപ്പെട്ടു. ആ കരം എന്നെ മുറിയിൽ നിന്നും പുറത്തേയ്ക്ക് നയിച്ചു. ആ കരത്തിന് ഉടമ മനോഹരിയായ ഒരു സ്ത്രീ ആയിരുന്നു. എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര സൗന്ദര്യവതിയായിരുന്നു ആ സ്ത്രീ. അത് പരിശുദ്ധ കന്യകാമറിയം ആണെന്ന് പറയാതെ പറഞ്ഞു ഞാൻ.” താൻ കണ്ട ആ ദിവ്യ ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി.

അമ്മയുടെ സാന്നിധ്യത്തിൽ ഞാൻ ആയിരിക്കുമ്പോൾ അമ്മയെ പരസ്യമായി വണങ്ങി. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന എങ്കിലും ആ നിമിഷം അറിഞ്ഞിരിയ്ക്കണം എന്ന് ആ നിമിഷം എനിക്ക് തോന്നി. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. ആ നിമിഷം തന്റെ ചോദ്യങ്ങൾക്കു പരിശുദ്ധ അമ്മ ഉത്തരം നൽകുകയായിരുന്നു. എന്നെ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന പഠിപ്പിക്കണം എന്ന് പറയാൻ ആഗ്രഹിച്ചു എങ്കിലും അത് ചോദിയ്ക്കാൻ തയ്യാറായില്ല. മറിച്ച് അമ്മയ്ക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥന ഏതെന്നാണ് ഞാൻ ചോദിച്ചത്. അമ്മ പറഞ്ഞ ഉത്തരം എല്ലാ പ്രാർത്ഥനയും ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ്. അദ്ദേഹം തുടർന്നു.

എങ്കിലും അമ്മയോട് മറ്റു പ്രാർത്ഥനകളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥനയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു “പരിശുദ്ധ കന്യകാ മറിയമേ, പാപമില്ലാതെ പിറന്നവളേ അങ്ങയോടു സഹായം തേടി എത്തുന്ന ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ” എന്നതാണെന്ന്. അദ്ദേഹം വ്യക്തമാക്കി.

അന്ന് രാത്രി താൻ ഉറങ്ങാൻ കിടന്നപ്പോൾ പരിശുദ്ധ അമ്മയെകുറിച്ചോ സ്വപ്നത്തിൽ അമ്മ പറഞ്ഞ കാര്യങ്ങളെകുറിച്ചോ ഒന്നും ചിന്തിച്ചിരുന്നില്ല. അതിനാൽ തന്നെ അമ്മയെ കണ്ട നിമിഷം ദിവ്യമായ ദർശനം തന്നെയാണെന്ന് വിശ്വസിക്കുകയാണ് അദ്ദേഹം. ഒപ്പം കന്യകാമറിയം സംസാരിക്കുന്ന ഓരോ നിമിഷവും അമ്മയുടെ ദിവ്യമായ സ്നേഹത്താൽ താനും നിറയപ്പെടുന്നത് പോലെ അനുഭവിക്കുകയായിരുന്നു താനെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആ ദർശനത്തെ തുടർന്നു ഉണർന്നെഴുന്നേറ്റ അദ്ദേഹം ഒരു പരിപൂർണ്ണ ക്രിസ്ത്യാനിയാകുവാൻ അതിയായി ആഗ്രഹിച്ചു. ആ ആഗ്രഹം അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ