പാക്കിസ്ഥാനിൽ 12 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; നീതിക്കായി കേണ് ക്രൈസ്തവർ

പാക്കിസ്ഥാനിൽ മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയെ കൂടി ഇസ്ലാം മതവിശ്വാസിയായ വ്യക്തി തട്ടിക്കൊണ്ടു പോയി. സഹിവാളിൽ അമ്മ ഫർസാനക്കൊപ്പം താമസിച്ചു വന്നിരുന്ന 12 -കാരിയായ മീറബ് അബ്ബാസിനെ ആണ് തട്ടിണ്ട്കൊക്കൊണ്ടു പോയത്. നവംബർ 2 -നാണ് മീറബിനെ കാണാതായത്. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് ദാവൂദ് എന്ന വ്യക്തിയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ. പെൺകുട്ടിയെ മതം മാറ്റുന്നതിനും നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിനുമായി മുഹമ്മദ് ദാവൂദിന്റെ സ്വദേശമായ ബലൂചിസ്ഥാനിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകളെ കാണാതായതു മുതൽ, വിധവയും നാൽപത്തിയഞ്ചുകാരിയുമായ അമ്മ ഫർസാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടി ഇപ്പോഴും തട്ടിക്കൊണ്ടു പോയവരിൽ നിന്നും മോചിക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ നിയമവും ഭരണാധികാരികളും പരാജയപ്പെടുകയാണെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവർ ചൂണ്ടിക്കാണിക്കുന്നു.

“തട്ടിക്കൊണ്ടു പോകലുകളും നിർബന്ധിത വിവാഹങ്ങളും ഗുരുതരമായ പ്രശ്നമായി കണക്കാക്കാനും രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായതും ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായതുമായ നിയമനിർമ്മാണം നടത്താനും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഞങ്ങൾക്ക് നീതി ആവശ്യമാണ്. മറീബിന് 12 വയസ്സ് മാത്രമേ ഉള്ളൂ; അവന് വിവാഹം കഴിക്കാൻ കഴിയില്ല. പക്ഷേ കുറ്റവാളികൾ ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് മതത്തിന്റെ പേരിലാണ്” – സഹിവാളിലെ ഇടവക വൈദികൻ പറഞ്ഞു.

ഇത്തരം തട്ടിക്കൊണ്ടു പോകലുകൾ പതിവാണെങ്കിലും ഭരണകൂടം അതിനെ വേണ്ടത്ര ഗുരുതരമായി പരിഗണിക്കുന്നില്ല. ഓരോ വർഷവും 1,000 ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നുണ്ട്. എങ്കിലും ഭരണാധികാരികൾ ഇതിനു നേരെ കണ്ണടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.