കൊറോണ വൈറസിൽ നിന്നും രക്ഷപെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ ബിഷപ്പാണ്

കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ രോഗിയാണ് 98 കാരനായ നന്യാങിലെ ബിഷപ്പ് മോൺ. സു ബയോയു. ന്യുമോണിയ ബാധിതനായി ഫെബ്രുവരി മൂന്നാം തിയതിയാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഇപ്പോൾ രോഗവിമുക്തി നേടിയ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്.

നന്യാങിലെ സെൻട്രൽ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഫെബ്രുവരി പതിനാലോടെ അദ്ദേഹം രോഗവിമുക്തനായതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി. ഇതോടെ കൊറോണ വൈറസ് പ്രായമായവരിൽ മരണകരമാണ് എന്ന തെറ്റിദ്ധാരണ മാറിയിരിക്കുകയാണ് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1995 മാർച്ച് 19-ന് അദ്ദേഹം ബിഷപ്പായി നിയമിതനായി. പ്രായവും ആരോഗ്യവും വിരമിക്കുന്നത് വരെ അദ്ദേഹം തന്റെ സഭാമക്കൾക്കായി സേവനം ചെയ്‌തു. ഇപ്പോൾ ഈ രോഗത്തെ മറികടന്ന വ്യക്തി എന്ന നിലയിൽ കൊറോണയെ എങ്ങനെ അതിജീവിക്കാം എന്ന് അനേകരോട് പങ്കുവയ്ക്കുകയാണ് ഈ വൈദികൻ.