കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയിൽ ആക്രമിക്കപ്പെട്ടത് 95 ദൈവാലയങ്ങൾ

2020 മെയ് മുതൽ അമേരിക്കയിലുടനീളം 95 ദൈവാലയങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായതായി മത സ്വാതന്ത്ര്യത്തിനുള്ള കത്തോലിക്കാ മെത്രാൻ സമിതിയുടെ കോൺഫറൻസ് റിപ്പോർട്ട്. തീവെപ്പ്, രൂപങ്ങൾ നശിപ്പിക്കൽ, കത്തോലിക്കാ വിരുദ്ധ ഭാഷകളും ചിഹ്നങ്ങളും വരച്ചു ചേർക്കൽ, ദൈവാലയങ്ങളുടെ കെട്ടിടങ്ങളും സെമിത്തേരികളും വികൃതമാക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“മാനുഷികമായ ഇടപെടൽ വ്യക്തമാകുന്ന ഇത്തരം സംഭവങ്ങളുടെ ഉദ്ദേശങ്ങൾ വ്യക്തമല്ല. നിസ്വാർത്ഥ സ്നേഹത്തിന്റെയും ഭക്തിയുടെയും ഈ വിശുദ്ധ ചിഹ്നങ്ങളുടെ നശീകരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കൂടുതൽ ജാഗ്രതയോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു,” -ബിഷപ്പുമാർ പറഞ്ഞു.

ചില രൂപതകൾ ഇത്തരം ആക്രമണങ്ങളെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. തുടർ സംഭവങ്ങളിൽ ഏറ്റവും പുതിയത് സെപ്റ്റംബർ അഞ്ചിനാണ് നടന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 249 വർഷം പഴക്കമുള്ള മിഷൻ ദൈവാലയത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.