സീറോ മലബാര്‍ മാര്‍ച്ച്‌ 29 യോഹ 8: 1-11 ചുറ്റുമുള്ളവരില്‍ നന്മ കാണുക

1. നിയമജ്ഞരും ഫരിസേയരും വ്യഭിചാരിണിയില്‍ കാണുന്നത് പാപവും ശിക്ഷാനടപടികളുടെ സാധ്യതയുമാണ് (8:5). എന്നാല്‍ യേശു അവളില്‍ കാണുന്നത് വിശുദ്ധിയുടെ സാധ്യതയും ജീവനുമാണ്. നിന്റെ ചുറ്റുമുള്ളവരില്‍ നീ എന്താണു കാണുന്നത്? പാപവും കുറ്റവുമാണോ? അതോ ജീവന്റെയും നന്മയുടെയും സാധ്യതകളാണോ? ചുറ്റുമുള്ളവരില്‍ നന്മ യും ജീവനും കാണുന്ന രീതി അഭ്യസിക്കുന്നതിലൂടെ മാത്രമേ നിനക്ക് ജീവദായകമായ പ്രകാശമായി മാറാന്‍ പറ്റൂ (8:12).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.