ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് ‘9  ഡേയ്‌സ് ഫോര്‍ ലൈഫ്’

‘9 ഡേയ്‌സ് ഫോര്‍ ലൈഫ്’, ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി ഉള്ള ശക്തമായ പ്രാര്‍ത്ഥനാ മുന്നേറ്റമാണെന്ന് കന്‍സാസ് ആര്‍ച്ച് ബിഷപ്പ് ജോസഫ് എഫ്. ന്യൂമാന്‍. ‘9 ഡേയ്‌സ് ഫോര്‍ ലൈഫ്’ ഗര്‍ഭസ്ഥ ശിശുക്കളുടെ നിയമപരമായ പരിരക്ഷയ്ക്കായുള്ള വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് ഒന്‍പതു ദിവസത്തെ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്.

ഏകദേശം 1,18,000 ത്തോളം ആളുകള്‍ ആണ് നൊവേന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനുവരി 14 നാണ് ഈ പ്രാര്‍ത്ഥനാ സംരംഭം ആരംഭിക്കുന്നത്. ജനുവരി 22 നാണ് ഇത് അവസാനിക്കുക. 2013 മുതല്‍ ഏകദേശം പതിനായിരത്തിലധികം ആളുകള്‍ ഈ നോവേനയില്‍ പങ്കെടുക്കുന്നു. ഓരോ വര്‍ഷവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

ജീവന്റെ സംസ്‌കാരം കെട്ടിപ്പടുക്കാനായി ഞങ്ങള്‍ ഒരുമിച്ചു പരിശ്രമിക്കുകയാണ്. ജീവനോടുള്ള ബഹുമാനം അത് ഉദരത്തിലായിരിക്കുന്ന കുഞ്ഞില്‍ നിന്നും തുടങ്ങേണ്ട ഒന്നാണ് എന്ന് ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.