എണ്ണൂറാം വാര്‍ഷികം ആഘോഷിച്ച് ഡൊമിനിക്കന്‍ സഭ

റോം: ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സ് അറിയപ്പെടുന്നത് ഡൊമിനിക്കന്‍ സഭ എന്ന പേരിലാണ്. എണ്ണൂറാം വാര്‍ഷികാഘോഷവേളയിലാണ് ഈ സന്യാസ സഭ ഇപ്പോള്‍. ജനുവരി 17 മുതല്‍ 21 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിശുദ്ധ ഡൊമിനിക്കാണ് ഡൊമിനിക്കന്‍ സഭാ സ്ഥാപകന്‍. തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ദൈവം നല്‍കിയ സമയത്തിനും അനുഗ്രഹത്തിനും നന്ദി അര്‍പ്പിക്കാനുള്ള അവസരമായിട്ടാണ് ഡൊമിനിക്കന്‍ സഭ ഈ ആഘോഷങ്ങളെ കാണുന്നത്.

”കഴിഞ്ഞ വര്‍ഷങ്ങളിലൂടെ ദൈവം നല്‍കിയ കരുണയ്ക്കും അനുഗ്രഹത്തിനും നന്ദി അര്‍പ്പിക്കുന്നു. വരുംനാളുകളില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാനുളള അനുഗ്രഹം അവിടുത്തോട് യാചിക്കുന്നു.” ഡൊമിനിക്കന്‍ സന്യാസ സഭാംഗമായ ബ്രദര്‍ വിവിയന്‍ വോളണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ചില സമയങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സുവിശേഷ പ്രസംഗങ്ങള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സുവിശേഷ പ്രസംഗങ്ങളിലൂടെ സഭയെ സഹായിക്കുക എന്നതാണ് ഡൊമിനിക്കന്‍സഭയുടെ ദൗത്യം. പ്രതിസന്ധികളെയും സാധ്യതകളെയും തിരിച്ചറിഞ്ഞ് ദൗത്യ പൂര്‍ത്തിയാക്കുക. ഞങ്ങളുടെ ആദ്യ ജോലിയും ഇത് തന്നെ.”ബ്രദര്‍ വിവിയന്റെ വാക്കുകള്‍.

”130 വിശുദ്ധരാണ് നമുക്കുള്ളത്. എന്നാല്‍ അതിലേറെ പാപികളും നമുക്കുണ്ട്. അത്തരത്തിലുള്ളവരെ ക്രിസ്തുവിലേക്ക് തിരികെയെത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. എല്ലാവരുടെയും രക്ഷയാണ് ക്രിസ്തു ആഗ്രഹിക്കുന്നത്.” ജൂബിലി ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.