വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 78 പേര്‍ കൂടി

വത്തിക്കാന്‍: ആഴമേറിയ വിശ്വാസ ജീവിതവും പ്രവര്‍ത്തികളും കൊണ്ട് ധന്യമാക്കപ്പെട്ട എഴുപത്തെട്ട് പേര്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുന്നു. നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

സ്‌പെയിനിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍’ അംഗങ്ങളായ ജോസ് ഫെര്‍ണാണ്ടസ് സാഞ്ചസ്, അദ്ദേഹത്തിന്റെ 32 സഹപ്രവര്‍ത്തകര്‍, അല്‍മായരായ 6 സഹായികള്‍, 1739-ല്‍ മരണപ്പെട്ട കപ്പൂച്ചിന്‍ പുരോഹിതനായ ആഞ്ചെലോ ഡാ അക്രി, പുരോഹിതരായ മാര്‍സിന റാപരേല്ലി, ഡാനിയെലേ ഡാ സമരാടെ, ആന്‍ന്ദ്രേ ഡി സോവെറല്‍, അംബ്രോസിയോ ഫ്രാന്‍സിസ്‌കോ ഫെറോ,  1529-ല്‍ മരണപ്പെട്ട കൗമാരപ്രായക്കാരായ അന്റോണിയോ, മാറ്റെയൂസ് മോറെര എന്ന അല്‍മായന്‍, സഹപ്രവര്‍ത്തകരായ 27 പേര്‍ എന്നിവരാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.