എത്യോപ്യയിലെ വിവിധ ആക്രമണ പരമ്പരയിൽ വൈദികരടക്കം ആയിരത്തോളം പേർ കൊല്ലപ്പെട്ടു

എത്യോപ്യയിൽ നടന്ന വിവിധ ആക്രമണ പരമ്പരയിൽ പുരോഹിതൻമാരും മറ്റു സഭാ നേതാക്കളും ഉൾപ്പെടെ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. നോഹയുടെ ഉടമ്പടി പെട്ടകം സൂക്ഷിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന പള്ളിയിലാണ് ആക്രമണം നടന്നത്. രാജ്യത്തെ ടൈഗ്രെ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഭാഗമായി നിരപരാധികൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകളിലെ ഏറ്റവും ഒടുവിലത്തേതാണ് അക്സം ഓർത്തഡോക്സ് മറിയം സിയോൺ പളളിയിൽ നടന്ന ആക്രമണം. 750 -ഓളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

എത്യോപ്യയിലെ ഗവൺമെന്റിന്റെ കാലാവധി അവസാനിക്കുകയും കോവിഡ് വന്നതിനാൽ തിരഞ്ഞെടുപ്പ് നടത്തുവാൻ സാധിക്കാതെ വന്നതിനാലുമാണ് രാജ്യത്തിന്റെ ഭരണ സംവിധാനങ്ങൾ താറുമാറായി കലാപങ്ങളും അക്രമ സംഭവങ്ങളും പൊട്ടിപ്പുറപ്പെട്ടത്. അക്സത്തിലെ 750 -പേർക്ക് പുറമെ ഡിസംബറി 154 -പേരും കൊല്ലപ്പെട്ടു. ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിലെ പത്ത് പേരും കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറോബിൽ 32, സലാംബാസയിൽ 56, സെബെയയിൽ 11, ഗുലമകടയിൽ വൈദികരടക്കം 20 പേർ എന്നാണു കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.