ഹിരോഷിമയ്ക്കായി പത്ത് ദിവസം നീളുന്ന സമാധാന പ്രാര്‍ത്ഥന

ഹിരോഷിമ ദുരന്തത്തിന്റെ 73-ാം വാര്‍ഷികമായ ഓഗസ്റ്റ് 6-ന് ആ വേദനയില്‍ പങ്കു ചേര്‍ന്ന് ജപ്പാനിലെ കത്തോലിക്കാ സഭ. ഹിരോഷിമയുടെ ഓര്‍മ്മയ്ക്കായി 10 ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന യോഗമാണ് ജപ്പാനിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

യു. എസ്. എ ആദ്യമായി ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ വേദന ഇന്നും വിട്ടകന്നിട്ടില്ലാത്ത ഹിരോഷിമയിലെ ജനങ്ങള്‍ക്കായാണ് ഈ പ്രാര്‍ത്ഥന. 140,000 ആളുകളെ നിമിഷ നേരത്തില്‍ കൊന്നൊടുക്കിയ ആ സ്‌ഫോടനം അവശേഷിക്കുന്ന ജീവനുകളെയും വെറുതെ വിട്ടില്ല. ‘ഹിബാകുശാ’ (hibakusha) എന്ന് വിശേഷിപ്പിക്കുന്ന സ്‌ഫോടന ബാധിത ജന സമൂഹം, ഇന്നും അവിടെയുണ്ട്. ഏതാണ്ട് 79 വയസ് വരെ പ്രായമുള്ള 1,90,000 ഹിബാകുശാകളാണ് നിലവില്‍ ഈ പ്രദേശത്ത് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.