ഭവനരഹിതർക്ക് സഹായഹസ്തമായി ഏഴ് വയസുകാരി  

സ്കാർലറ്റ് റൗച്ചി എന്ന ഏഴ് വയസുകാരി, തന്റെ കഴിവുകൾ ഉപയോഗിക്കുന്നത് പാവപ്പെട്ടവരെ സഹായിക്കാൻ പണം സ്വരൂപിക്കാനാണ്. ആകർഷകമായ കല്ലുകൾ, കളർ ചെയ്ത മറ്റ് അലങ്കാരവസ്‌തുക്കൾ എന്നിവ നിർമ്മിക്കുന്ന തിരക്കിലാണ് ഇവൾ. അത് വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നത് ഭവനരഹിതരെ സഹായിക്കാനും.

മാത്രമല്ല, രണ്ട് ഇടവകകൾ അവരുടെ സ്വന്തം സംസ്ഥാനമായ റോഡ് ഐലൻഡിൽ ഒത്തുചേർന്ന് ദുർബലരെ സഹായിക്കുന്നതിന് ഈ പെൺകുട്ടിയുടെ സംരംഭത്തിന് പിന്തുണയും സഹായവും നൽകിയിട്ടുണ്ട്. മുത്തശ്ശി, മരിയൻ മാറ്റിസന്റെ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ പെൺകുട്ടിക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള പ്രചോദനമായത്. ഇടവകക്കാരും സഹായം ചെയ്യുവാൻ സന്നദ്ധരായവരും ആണ് ഈ പ്രോജക്ടിന് പിന്തുണ നൽകി സ്കാർലറ്റ് റൗച്ചിയുടെ കൂടെ നിൽക്കുന്നത്.

“ഇത് വളരെ പുതുമയുള്ള ഒരു സ്നേഹപ്രവർത്തിയാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ലോകത്തിന് ഈ ദിവസങ്ങളിൽ വളരെയധികം ആവശ്യമുള്ളത്. ഇതാണ് ക്രിസ്തീയ ജീവിതം” – ഇടവക വികാരി ഫാ. മാർസെൽ ടെയ്‌ലോൺ പറഞ്ഞു. ഈ പ്രൊജക്റ്റിന്റെ സഹായത്തോടെ 450 ജോഡി സോക്സും വസ്ത്രങ്ങളും വാങ്ങാൻ കഴിഞ്ഞു. ഈ പകർച്ചവ്യാധി കാലഘട്ടത്തിലാണ് തന്റെ മുത്തശ്ശിയുടെ പ്രേരണയോടെ ഭവനരഹിതരെ സഹായിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.