സഭയിൽ വെഞ്ചരിച്ച വെള്ളത്തിന്റെ പ്രാധാന്യം

‘പ്രലോഭനങ്ങളുടെ കാലത്തെ ശക്തമായ ആത്മീയ കവചമാണ് വിശുദ്ധ ജലം’- ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ വിശുദ്ധ ജലത്തെകുറിച്ച് പറഞ്ഞതാണിത്. തിന്മയുടെ ശക്തിക്കെതിരെ പ്രവർത്തനത്തിൽ ക്രൈസ്തവർക്ക് കൂടെ കൂട്ടാവുന്ന ഏറ്റവും പ്രത്യക്ഷമായ ഒരു ആത്മീയ ആയുധമാണ് വെഞ്ചരിച്ച വെള്ളം. ശുദ്ധീകരണത്തിന്റെ പ്രതീകമെന്ന നിലയിൽ സഭയിൽ വിശുദ്ധ ജലത്തിന് വളരെ പ്രാധാന്യമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അപ്പോസ്തോലിക ഭരണഘടനയിൽ വിശുദ്ധ മത്തായി ആണ് ആദ്യമായി വിശുദ്ധ ജലത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നത്. തിന്മയിൽ നിന്നും രക്ഷ നേടുവാനുള്ള ഒരു വലിയ അനുഗ്രഹമായി വിശുദ്ധർ ഇതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി. വിശുദ്ധ ജലത്തിന്റെ ഭക്തിപൂർവ്വകമായ ഉപയോഗത്തിലൂടെ ലഭിച്ച സ്വർഗ്ഗീയ സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും ഉദാഹരണത്താൽ വിശുദ്ധരുടെ ജീവിതം നിറഞ്ഞിരുന്നു. സഭയുടെ അനുഗ്രഹത്താലും പ്രാർത്ഥനയാലും വിശുദ്ധ ജലത്തിലൂടെ യഥാർത്ഥ കൃപ നേടുമെന്നും പാപമോചനത്തിനായുള്ള ഒരു ഉപാധിയെന്ന നിലയിലും വിശുദ്ധ ജലം ഉപയോഗിച്ച് വരുന്നു.

ഭവനങ്ങളിൽ വിശുദ്ധ ജലം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്

കുടുംബാംഗങ്ങളുടെയും കുടുംബത്തിലെ വളർത്തു മൃഗങ്ങളുടേയുമടക്കം സംരക്ഷണം ഉറപ്പു നൽകുന്ന ദൈവീകസംരക്ഷണത്തിനായി ഉള്ള പ്രകടമായ തെളിവാണ് വിശുദ്ധജലം. തീ, കൊടുങ്കാറ്റ്, രോഗം, മറ്റപകടങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്രാപിക്കുന്നതിനായി വിശുദ്ധ ജലം ഭവനങ്ങളിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾ താമസിക്കുന്ന ഇടം, അതെവിടെയായാലും, എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും വിശുദ്ധ ജലം കാത്തു സംരക്ഷിച്ചുകൊള്ളും.

പാപങ്ങളിൽ നിന്നുള്ള മോചനം

നമ്മുടെ പാപങ്ങളിൽ നിന്ന് മോചിതരായതിന്റെയും നമ്മിലാവസിച്ച തിന്മയുടെ ശക്തിയെ പുറത്തുകളയുന്നതിന്റെയും പ്രതീകമായി ആണ് വിശ്വാസികളിൽ വിശുദ്ധ ജലം തളിക്കുന്നത്. വിശുദ്ധ ജലം തളിക്കുന്ന ഇടങ്ങളിൽ തിന്മയുടെ ശക്തിക്ക് ആയിരിക്കുവാൻ ഒരിക്കലും കഴിയില്ല. വിശുദ്ധ ജലത്തിന്റെ ഉപയോഗം പാപം ചെയ്യുവാനുള്ള സാഹചര്യങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു.

കുഞ്ഞുങ്ങൾക്ക് ആത്മീയ സംരക്ഷണം നൽകുന്നു

ഉറങ്ങുന്ന കുട്ടികളെ വിശുദ്ധ ജലത്താൽ തളിക്കുന്നത് ചില മാതാപിതാക്കൾ പതിവായി ചെയ്യാറുള്ള ഒരു കാര്യമാണ്. ‘പിതാവിന്റെ നാമത്തിൽ’ തളിക്കപ്പെടുന്ന ഈ ജലത്തിന് വലിയ സംരക്ഷണ ശക്തിയാണുള്ളത്.

വിശുദ്ധ ജലം വിശ്വാസികളുടെ പൂർണ്ണമായ ആത്മീയ സംരക്ഷണത്തിന് വലിയ ഉറപ്പാണ് നൽകുന്നത്. അതിനാൽ തന്നെ ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഉറപ്പുള്ള വിശ്വാസത്തിനും സംരക്ഷണത്തിനും നമുക്ക് വിശുദ്ധ ജലത്താലുള്ള അനുഗ്രഹം തേടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.