കവര്‍ച്ചാശ്രമത്തിനിടെ സ്പാനിഷ് വൈദികന്‍ ആക്രമിക്കപ്പെട്ടു

സ്പെയിന്‍: ദേവാലയത്തിലെ കവര്‍ച്ചാശ്രമത്തിനിടയില്‍ വൈദികന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. സ്‌പെയിനിലെ മാഡ്രിഡിലെ സെന്റ് പീറ്ററ് ആന്റ് സെന്റ് പോള്‍ ദേവാലയത്തിലെ പുരോഹിതനായ ഫാദര്‍ അര്‍ടുറോ ലോപ്പസിനെയാണ് മൂഖംമൂടി ധരിച്ച മൂന്ന് പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചത്.

പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ലക്ഷ്യമാക്കി മുറിയില്‍ കയറിയ അക്രമികള്‍ ഫാദര്‍ ലോപ്പസിനെ കെട്ടിയിടുകയായിരുന്നു. പണമെവിടെയാണ് വച്ചിരിക്കുന്നതെന്ന് ചോദിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് പേര്‍ മുറിയില്‍ തിരച്ചില്‍ നടത്തി. സ്പാനിഷ് ഭാഷയിലാണ് ഇവര്‍ സംസാരിച്ചിരുന്നതെന്ന് ഫാദര്‍ ലോപ്പസ് പറയുന്നു.

തലയിലും മുഖത്തും ഗുരുതരമായി മുറിവേറ്റ ഫാദര്‍ ലോപ്പസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരമണിക്കൂര്‍ നേരം അക്രമികള്‍ മുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.