കുരിശടയാളം വരയ്‌ക്കേണ്ട 5 സന്ദര്‍ഭങ്ങള്‍

    കുരിശടയാളത്തിനു വലിയ ശക്തിയുണ്ട്. തലമുറകളായി കുരിശടയാളത്തിന്റെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. കുരിശടയാളത്തിലൂടെ നമ്മെ പൂര്‍ണ്ണമായും വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.

    നാം കാണുന്നവയെയും കേള്‍ക്കുന്നവയെയും പൂര്‍ണ്ണമായും  ദൈവത്തിനു വിട്ടു കൊടുത്ത് കൊണ്ട് അവിടുത്തെ  പ്രവര്‍ത്തനത്തിനായി കാത്തിരിക്കുവാന്‍, യാചിക്കുവാന്‍ കുരിശടയാളം നമ്മെ സഹായിക്കുന്നു. കുരിശടയാളം വരയ്‌ക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ താഴെ ചേര്‍ക്കുകയാണ്.

    1 . ഒരു പള്ളിയെ കടന്നു പോകുമ്പോള്‍ 

    പള്ളിയെ കടന്നു പോകുമ്പോള്‍ അതിനുള്ളില്‍  സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ ഈശോയോടുള്ള ബഹുമാനാര്‍ത്ഥം കുരിശടയാളം വരയ്ക്കുന്നു.

    2 . സിമിത്തേരിയുടെ സമീപത്തു കൂടി കടന്നു പോകുമ്പോള്‍

    സിമിത്തേരിയുടെ സമീപത്തു കൂടി കടന്നു പോകുമ്പോള്‍ കുരിശടയാളം വരയ്ക്കുക ഉചിതമായ കാര്യമാണ്. അത് ആത്മാക്കളുടെ രക്ഷയ്ക്കായി ഉള്ള പ്രാര്‍ത്ഥനയായി പരിണമിക്കും.

    3 . ആംബുലന്‍സ് കാണുമ്പോള്‍ 

    ആംബുലന്‍സ് കാണുമ്പോള്‍ പലരും കുരിശു വരയ്ക്കുക സാധാരണമാണ്. അതിലെ രോഗിക്ക് ദൈവഹിതമെങ്കില്‍ അപകടം തരണം ചെയ്യുന്നതിനായുള്ള പ്രാര്‍ത്ഥനയായി ഈ സമയത്തെ കുരിശടയാളം മാറും.

    4 . ഫയര്‍ എഞ്ചിന്‍ ശബ്ദം കേള്‍ക്കുമ്പോള്‍

    ഫയറെഞ്ചിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ നേരിടാന്‍ പോകുന്ന അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുവാനും ജീവന്‍ രക്ഷാപ്രാര്‍ത്ഥനകള്‍ വേഗത്തിലാക്കുവാനും ആയി പ്രാര്‍ത്ഥിച്ചു കൊണ്ട് കുരിശടയാളം വരയ്ക്കാം .

    5 . അപകടം കാണുമ്പോള്‍ 

    അപകടം കാണുമ്പോള്‍ അതിലെ ആളുകളുടെ സംരക്ഷണത്തിനായും പരിക്കേറ്റവര്‍ വേഗം സുഖപ്പെടുന്നതിനായും കുരിശടയാളം വരയ്ക്കാം.

    ഇതു കൂടാതെ മറ്റവസരങ്ങളിലും കുരിശടയാളം വരയ്ക്കുക. നമ്മുടെ വിശുദ്ധീകരണത്തിനും ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാല്‍ നമ്മിലേക്ക് ഒഴുകുന്നതിനും ഇത് കാരണമാകും.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.