ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തെ നെഞ്ചോടു ചേര്‍ത്ത വിശുദ്ധര്‍ 

ഈശോയുടേതായി മാറുക എന്നത് നിസാരമായ ഒരു കാര്യമല്ല. പൂര്‍ണമായും ഉള്ള ഒരു സമര്‍പ്പണമാണ് അത്. ലോകത്തിന്റേതായ എല്ലാത്തില്‍ നിന്നും അകന്നുകൊണ്ടുള്ള ഒരു ജീവിതം. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വികാരങ്ങളിലും ഈശോയെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ജീവിതം. ഈ ഒരു വിശുദ്ധിയിലേയ്ക്ക് എത്താന്‍ പല വിശുദ്ധരെയും സഹായിച്ചത് ആത്മീയമായ പുസ്തകങ്ങള്‍ ആയിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ തോമസ് കംപിസ് എന്ന സന്യാസി എഴുതിയ ഒരു പുസ്തകം ഉണ്ട്. ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്. ഈശോയെ അനുകരിക്കുന്നതിനെ കുറിച്ചുള്ള ആത്മീയമായ ഈ പുസ്തകം പല വിശുദ്ധന്മാരുടെയും ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ആത്മീയമായ ജീവിതത്തെ കുറിച്ചു ആഴത്തില്‍ വിവരിക്കുന്ന ഈ പുസ്തകത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ജീവിച്ച ഏതാനും വിശുദ്ധര്‍ ഇതാ:

1 . വിശുദ്ധ കൊച്ചുത്രേസ്യ

വിശുദ്ധ കൊച്ചുത്രേസ്യ, ഈശോയെ തന്റെ ജീവിതത്തില്‍ ഉടനീളം അനുകരിക്കുവാന്‍ ശ്രമിച്ച വ്യക്തിയാണ്. തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും ഈശോയോടൊപ്പം ചെയ്യുവാനും ഈശോയോട് ആലോചന ചോദിച്ചു ചെയ്യുവാനും വിശുദ്ധ കൊച്ചുത്രേസ്യ ശ്രമിച്ചിരുന്നു. ഇമിറ്റേന്‍ ഓഫ് ജീസസ് എന്ന പുസ്തകം വിശുദ്ധ കൊച്ചു ത്രേസ്യയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.

2 . വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള

വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്നായി ഇമിറ്റേന്‍ ഓഫ് ജീസസിനെ വിവരിക്കുന്നു. അദ്ദേഹം പതിവായി ഈ പുസ്തകം വായിക്കുവാനും ധ്യനിക്കുവാനും സമയം കണ്ടെത്തിയിരുന്നു.

3 . വിശുദ്ധ തോമസ് മൂര്‍

വിശുദ്ധ തോമസ് മൂറിന് ഇമിറ്റേന്‍ ഓഫ് ജീസസ് എന്ന പുസ്തകം
ആത്മീയ ജീവിതത്തില്‍ ഒരു ഗൈഡ് പോലെ വര്‍ത്തിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.

4 . വിശുദ്ധ ഡോമിനിക് സാവ്യോ

ബാലനായിരുന്ന ഡോമിനിക് സാവ്യോയെ ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ് ഇമിറ്റേന്‍ ഓഫ് ജീസസ്. വിശുദ്ധന്റെ പ്രിയപ്പെട്ട ആത്മീയ പുസ്തകങ്ങളില്‍ ഒന്നായിരുന്നു അത്.

5 . വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഇമിറ്റേന്‍ ഓഫ് ജീസസ് എന്ന പുസ്തകത്തെ ഒരു ദാനമായാണ് കരുതിയിരുന്നത്. തന്നെ സ്വാധീനിക്കുന്ന വാക്കുകള്‍ അദ്ദേഹം ഒരു ബുക്കില്‍ എഴുതി സൂക്ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.