വി. ബെനഡിക്ടിന്റെ തിരുനാൾ ദിനത്തിൽ 40 മണിക്കൂർ ആരാധനയുമായി റോമിലെ ദേവാലയം 

വി. ബെനഡിക്ടിന്റെ നാമത്തിലുള്ള റോമിലെ പിസ്കിനുലയിലെ പുരാതന ദേവാലയത്തിൽ നാല്‍പതു മണിക്കൂർ ആരാധന നടത്തി. ജൂലൈ 11-ാം തീയതി ആചരിച്ച വി. ബെനഡിക്ടിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ആരാധന നടത്തിയത്.

സെന്റ് ബെനഡിക്റ്റ്, സുബിയാക്കോയിലേയ്ക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം റോമിൽ പഠിച്ചിരുന്നു. അന്ന് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്താണ് ഈ ദേവാലയം നിലകൊള്ളുന്നത്. ബെനഡിക്റ്റും അദ്ദേഹത്തിന്റെ ഇരട്ടസഹോദരി സെന്റ് സ്കോളാസ്റ്റിക്കയും അഞ്ചാം നൂറ്റാണ്ടിൽ നഴ്സിയയിലെ ഒരു കുലീനകുടുംബത്തിൽ ജനിച്ചു. 495-ൽ പഠനത്തിനായി റോമിലെത്തിയ ബെനഡിക്റ്റ്, തന്റെ ബന്ധുക്കളായ അനീസി കുടുംബത്തോടൊപ്പമാണ് താമസിച്ചതെന്ന് കരുതപ്പെടുന്നു.

റോമിൽ പഠിക്കുമ്പോൾ, സെന്റ് ബെനഡിക്റ്റ് സഹപാഠികളുടെയും കൂട്ടാളികളുടെയും അധാർമ്മികതയിൽ നിരാശനായി ഒടുവിൽ റോമിൽ നിന്ന് സുബിയാക്കോയിലെ ഗുഹകളിലേയ്ക്ക് സന്യാസിയായി ജീവിതം നയിക്കാൻ പോവുകയായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. റോമിൽ പഠിച്ചിരുന്ന സമയത്ത് ബെനഡിക്റ്റ് താമസിസിച്ചിരുന്ന മുറിയുടെ സ്ഥാനത്താണ് എന്ന് ഈ കൊച്ചു ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിലാണ് ഈ ദേവാലയം ആദ്യമായി പണികഴിപ്പിക്കുന്നത്. പിന്നീട് പല സമയങ്ങളിലും ഈ ദേവാലയം തകർക്കപ്പെടുകയും വീണ്ടും നിർമ്മിക്കപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.