കുടുംബം വിലപ്പെട്ടതാകാനുള്ള നാല് കാരണങ്ങൾ

എന്തെല്ലാം കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ കേന്ദ്രമായി തുടരുന്ന ഒന്നാണ് കുടുംബം. എന്തുകൊണ്ടാണ് കുടുംബത്തിന് ഓരോരുത്തരുടെയും ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം എന്നതിനുള്ള ഉത്തരമാണ് ചുവടെ ചേർക്കുന്നത്.

1. പഠനങ്ങൾക്കുള്ള ഉചിതമായ കേന്ദ്രം

വ്യക്തിയുടെ സമഗ്രവികസനവും വളര്‍ച്ചയും നടക്കുന്ന ഇടമാണ് കുടുംബം. അവിടെ നിന്നാണ് മൂല്യങ്ങളും ജീവിതനിയമങ്ങളും മര്യാദയും മറ്റ് സദ്ഗുണങ്ങളുമെല്ലാം അഭ്യസിക്കുന്നത്. അതായത് നമ്മുടെ സ്വഭാവരൂപവത്കരണം നടക്കുന്നത് കുടുംബത്തിലാണ്.

2. കുടുംബം – സ്നേഹഭവനം

കുടുംബമാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത്. കുടുംബമാണ് അതിന് ജീവൻ നൽകുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയങ്ങൾ അമൂല്യനിധി പോലെ നമ്മുടെ മനസിൽ കിടക്കും. പ്രത്യക്ഷത്തിൽ അകലെയാണെങ്കിലും മനസ് കൊണ്ട് കുടുംബാംഗങ്ങൾ പരസ്പരം ചേർന്നിരിക്കും

3. കുടുംബമെന്നാൽ സ്നേഹം തന്നെ

പോരായ്മകളെ കണക്കാക്കാതെ പരസ്പരം സ്നേഹിക്കുന്നവരാണ് കുടുംബാംഗങ്ങൾ. മാർഗ്ഗനിർദ്ദേശങ്ങളും ആശ്വാസവാക്കുകളും ശിക്ഷണവും തെറ്റുതിരുത്തലുമെല്ലാം കുടുംബത്തിൽ നടക്കും. നാം ആയിരിക്കുന്ന രീതിയിൽ ആത്മാർത്ഥമായി നമ്മെ സ്നേഹിക്കുകയും കൂടെനിൽക്കുകയും ചെയ്യുന്നവരാണ് കുടുംബാംഗങ്ങൾ.

4. കുടുംബം – അഭയകേന്ദ്രം

എന്തെല്ലാം പ്രശ്നങ്ങളും വെല്ലുവിളികളും ജീവിതത്തിൽ നേരിടേണ്ടി വന്നാലും കുടുംബത്തിൽ എത്തിയാൽ ആശ്വാസം ലഭിക്കുമെന്നത് തീർച്ചയാണ്. ഒരിക്കലും ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകാൻ കുടുംബം പോലെ മികച്ച മറ്റൊന്നില്ല.