മെക്സിക്കോയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ നാല് ബിഷപ്പുമാരും 128 വൈദികരും

മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ നാല് ബിഷപ്പുമാരും 128 വൈദികരും ഉൾപ്പെടുന്നു. ഡിസംബർ 17 -ന് പുറത്തിറക്കിയ മൾട്ടിമീഡിയ കാത്തലിക് സെന്ററിന്റെ (സിസിഎം) റിപ്പോർട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ട് പ്രകാരം നവംബർ 21 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ ആണ് 19 വൈദികരും മൂന്ന് മെത്രാന്മാരും മരണമടഞ്ഞത്.

അഗ്വാസ്കാലിയന്റസ് ബിഷപ്പ് ഹോസ് മരിയ ഡി ലാ ടോറെ മാർട്ടിൻ; ഓട്ടോലാനിലെ ബിഷപ്പ് എമെറിറ്റസ്, ഗോൺസാലോ ഗാൽവാൻ കാസ്റ്റിലോ; കുലിയാക്കനിലെ ബിഷപ്പ് എമെറിറ്റസ്, ബെഞ്ചമാൻ ജിമെനെസ് ഹെർണാണ്ടസ്; ടെഹുവാൻടെപെക്കിലെ ബിഷപ്പ് എമെറിറ്റസ്, അർതുറോ ലോന റെയ്‌സ് എന്നിവരാണ് മരണമടഞ്ഞ ബിഷപ്പുമാർ. ഏഴ് മെക്സിക്കൻ ബിഷപ്പുമാർക്കു കോവിഡ് ബാധിച്ചിരുന്നെങ്കിലും സുഖം പ്രാപിച്ചു വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.