പ്രയർ അപ്പസ്തോലേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മൂന്ന് വയസ്സുള്ള പെൺകുട്ടി

ബ്രസീലിലെ അരരാക്വറയിലെ സാന്താ ഏഞ്ചല പാരിഷിലെ പ്രയർ അപ്പസ്തോലേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറിയിരിക്കുകയാണ് അന മരിയ എന്ന മൂന്ന് വയസുകാരി. ഇടവക വികാരി ഫാ. ഹെൽട്ടൺ ഡയസ് ആണ് അനയെ അംഗമായി സ്വീകരിച്ചത്. പ്രയർ അപ്പസ്തോലേറ്റിന്റെ ഭാഗമാകണമെന്ന് ഈ മൂന്ന് വയസുകാരി സ്വമേധയാ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മാനവികതയുടെ വെല്ലുവിളികളും സഭയുടെ ദൗത്യവും നിറവേറ്റുന്ന ഒരു ആഗോള പ്രാർത്ഥനാ ശൃംഖലയാണിത്.

“അന എന്ന ഈ മൂന്ന് വയസുകാരി ഒരുപാട് പ്രാർത്ഥിക്കുന്ന കുട്ടിയാണ്. വിശുദ്ധ കുർബാനയിൽ മുടക്കം വരുത്താതെ പങ്കെടുക്കാനും ഈ കൊച്ചുകുട്ടി ശ്രദ്ധിക്കാറുണ്ട്. വീട്ടിൽ നിന്നും ലഭിച്ച വിശ്വാസപരിശീലനമാണ് ഈ പെൺകുട്ടിയെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. അതിനാൽ, ഈ മാതൃക എല്ലാ കുടുംബങ്ങളും മാതൃകയാകുന്നത്‌ നല്ലതാണ്” – ഫാ. ഡയസ് പറഞ്ഞു.

താനൊരിക്കലും അനയെ ഈ ഗ്രൂപ്പിൽ അംഗമാക്കാൻ നിർബന്ധിച്ചിട്ടില്ല. മറ്റെല്ലാത്തിനും ഉപരിയായി അവൾ ദൈവത്തെ സ്നേഹിക്കണം. അത് മാത്രമാണ് അവളെ പഠിപ്പിച്ചത് എന്ന് അനയുടെ അമ്മ പറയുന്നു. അനയുടെ അമ്മയും ഈ ഗ്രൂപ്പിൽ അംഗമാണ്. അത് കണ്ടതിൽ നിന്നുള്ള പ്രചോദനമാണ് അനയെ ഈ ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചത്.

പെൺകുട്ടി എല്ലായ്പ്പോഴും സമൂഹത്തിൽ വളരെ സജീവമായിരുന്നു എന്നും അനയുടെ അഭ്യർത്ഥനപ്രകാരം ഞങ്ങൾ അവളുടെ ചുവടുകൾ നിരീക്ഷിക്കാൻ തുടങ്ങി എന്നും പിതാവ് ഡയാസ് കാനോ നോവയോട് പറഞ്ഞു. “അവളുടെ മാതാപിതാക്കൾ എല്ലായ്പ്പോഴും അവളെ പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. അവർ നിരന്തരം വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. ദൈവത്തെ ശുശ്രൂഷിക്കുന്നതിൽ അവർ സന്തോഷമുള്ളവരായിരുന്നു” – ഇടവക വികാരി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.