ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി ചിലിയെ ഒരുക്കാന്‍ 2500 യുവ മിഷനറിമാര്‍ 

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്യത്തെ ഒരുക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ചിലിയിലെ  2500 റോളം വരുന്ന യുവ മിഷനറിമാര്‍. ചിലിയുടെ വിവിധ ഭാഗങ്ങളിലായുള്ള നാല്പതോളം സ്കൂളുകളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് കഴിഞ്ഞ പത്തു ദിവസമായി നിരവധി കുടുംബങ്ങളിൽ തങ്ങളുടെ വിശ്വാസവും അനുഭവവും പങ്കു വെച്ചുകൊണ്ട് മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുക.

ചിലിയിലെ സഭ അതിന്റെ പുറംതോട് പൊട്ടിച്ചു പുറത്തു കടക്കേണ്ടത് ആവശ്യമാണെന്ന് മൈപു ദേവാലയത്തിൽ നടന്ന ബലി മദ്ധ്യേ സാന്റിയാഗോ ആർച്ചു ബിഷപ്പ് കർദിനാൾ റിക്കാർഡോ എസത്തി പറഞ്ഞിരുന്നു. നിങ്ങളെ നോക്കുമ്പോൾ സഭ ജീവനുള്ളതാണെന്നു തോന്നും എന്നും സഭ വിവിധ സമൂഹങ്ങളിലൂടെ നിലനിൽക്കുന്നു എന്നും ആ സഭയുടെ ദൗത്യത്തെ തെരുവുകളിലേയ്ക്കും എത്തിക്കുക എന്നതാണ് നിങ്ങളുടെ ദൗത്യം എന്നും അദ്ദേഹം യുവജനങ്ങളോട് പറഞ്ഞു.  കുർബാന സമയത്ത് യുവാക്കൾ ചിലി പതാകയും മിഷണറി കുരിശും കൈകളിൽ ഏന്തിയിരുന്നു.

വിദ്യാർത്ഥികൾ രണ്ടു പദ്ധതികളിലായി ആയിരിക്കും പങ്കെടുക്കുക. ഒരു വിഭാഗം കുട്ടികൾ ഗ്രാമീണ ദേശങ്ങളിൽ പള്ളി നിർമ്മാണത്തിൽ ഏർപ്പെടുമ്പോൾ മറ്റു വിഭാഗം ഗ്രാമങ്ങളിൽ സുവിശേഷ  പ്രഘോഷണത്തിനു സമയം ചിലവിടും.  ചിലിയൻ കത്തോലിക്കാ സർവകലാശാലയും ഓഫ്ഷൂട്ട് കത്തോലിക്കാ കോളേജും ചേർന്നാണ് മിഷൻ പദ്ധതികൾ സംഘടിപ്പിച്ചത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2014 ലെ യൂത്ത് ഡേയിൽ  ഉത്തേജനാത്മകമായ സംഗമങ്ങൾ നടത്തുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തില്‍ പ്രചോദിതമായി ആണ് ഈ പദ്ധതി തയ്യാറാക്കിയത്.

ജനുവരി 17 ന് മൈപുവിലെ നാഷണൽ ദേവാലയത്തിൽ യുവജനങ്ങൾക്കൊപ്പം വിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തുമ്പോൾ മിഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഒപ്പിട്ട ഒരു പതാകയും  ഗ്രാമീണ ചാപ്പലിന്റെ ഒരു മാതൃകയും പാപ്പായ്ക്ക് കൈമാറും. ചിലിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന സുവിശേഷവല്‍ക്കരണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആണ് പള്ളിയുടെ മാതൃക പാപ്പയ്ക്ക് നല്‍കുക. പാപ്പായുടെ സന്ദേശത്തെ സ്വീകരിച്ചു കൊണ്ട് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 50  പള്ളികള്‍ നിര്‍മ്മിക്കുവാനും പ്രതീകാത്മകമായി അവ പാപ്പായ്ക്ക് കൈമാറുവാനുമാണ് ആലോചിക്കുക. അദ്ദേഹത്തിന്റെ സന്ദർശനത്തിനുമുൻപ് ഞങ്ങൾക്ക് ഈ പ്രൊജക്റ്റ് പൂർത്തിയാക്കാൻ കഴിയും എന്ന് കത്തോലിക് യൂണിവേഴ്സിറ്റി കാമ്പസ് മിനിസ്ട്രി ഡയറക്ടർ ഗ്വിൽമോ ടാഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.