പുൽക്കൂട്ടിലേയ്ക്ക് 15: കൂട്ടു കൂടി കൂടെ വസിക്കുന്ന ദൈവം

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 15 – കൂട്ടു കൂടി കൂടെ വസിക്കുന്ന ദൈവം

വചനം

ദൈവം നമ്മോടു കൂടെ എന്ന് അര്‍ത്ഥമുള്ള എമ്മാനുവേല് എന്ന്‌ അവന് വിളിക്കപ്പെടും (മത്തായി 1:23).

വിചിന്തനം

കൂട്ടു കൂടി കൂടെ വസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം. ലോകത്തിനുള്ള ദൈവത്തിന്റെ സദ്വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെയോര്‍ത്ത് പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ്വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. മനുഷ്യനോടൊപ്പം വസിക്കാൻ ദൈവം ഇറങ്ങിവന്നതിന്റെ ആഘോഷമാണല്ലോ ആഗമനകാലം. ദൈവം നമ്മുടെ കൂടെ വസിക്കുന്നു എന്നതാണല്ലോ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ മഹത്വം.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യമക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേയ്ക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യമക്കളുടെ കൂടെ വസിക്കാൻ സ്വർഗ്ഗം വിട്ട് ഭൂമിയിലേയ്ക്കു വന്ന ഈശോയ്ക്ക് ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമനകാലത്ത് ഞങ്ങൾക്ക് കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയെ, നീ എന്റെ ഹൃദയത്തിൽ എന്നും വസിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.