മെക്സിക്കോയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ 220 പുരോഹിതരും അഞ്ച് ബിഷപ്പുമാരും

മെക്സിക്കോയിൽ കോവിഡ്- 19 ബാധിച്ചു മരണമടഞ്ഞവരിൽ 220 പുരോഹിതരും അഞ്ചു ബിഷപ്പുമാരും ഉൾപ്പെടുന്നു. മെയ് 11 നു മൾട്ടീ മീഡിയ കാത്തലിക്ക് സെന്റർ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച് 14 വിശ്വാസികളും 12 ഡീക്കന്മാരും മരണമടഞ്ഞിട്ടുണ്ട്. നിലവിൽ 24 ബിഷപ്പുമാർ രോഗബാധിതരാണ്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പുരോഹിതർ മരണമടഞ്ഞത് ഗ്വാഡലാജാര അതിരൂപതയിലാണ്. 24 പുരോഹിതർ. ഇതിൽ രണ്ടാമത് നിൽക്കുന്നത് മെക്സിക്കോ അതിരൂപതയുമാണ്.

ദൈവാലയങ്ങളിലെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുന്നവരുടെ എണ്ണത്തിൽക്രമാതീതമായ കുറവുണ്ടെങ്കിലും ക്രമേണ എല്ലാ ദൈവാലയങ്ങളും തുറക്കുവാൻ സാധിക്കുമെന്നും വിശ്വാസികൾ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ പൊതു ആരാധനയ്ക്ക് വിലക്കില്ലെങ്കിൽ കൂടിയും വ്യക്തിപരമായ വിശുദ്ധ ബലിഅർപ്പണത്തിൽ പങ്കുചേരുന്നതിനെ മെക്സിക്കൻ സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.