ഒരു വർഷത്തിനുള്ളിൽ ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത് ഇരുന്നൂറോളം വൈദികർ

കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതു മുതൽ 2020 -ൽ മാത്രം ഇറ്റലിയിൽ മരിച്ച വൈദികരുടെ എണ്ണം ഇരുന്നൂറോളമായി. ഇറ്റലിയിൽ കോവിഡ് ബാധിച്ച് 80,000 -ത്തോളം പേരാണ് മരണമടഞ്ഞത്. കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടുകൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2020 -ൽ മാത്രം ഇരുന്നൂറോളം വൈദികർ കോവിഡ് ബാധിച്ച് മരിച്ചു. 2021 -ലും ഈ നിരക്കിൽ കുറവ് കാണുന്നില്ല. കാരണം ജനുവരിയിൽ മാത്രം നാല് വൈദികർ രോഗബാധിതരാണ്. മരിച്ച വൈദികരിൽ ഭൂരിഭാഗം പേരും 70-80 പ്രായത്തിൽ ഉള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതൻ കോമോ രൂപതയുടെ 58 -കാരനായ ഫാ. ആൽഫ്രെഡോ നിക്കോളാർഡി ആണ്. പ്രായമായെങ്കിലും ഇടവക ശുശ്രൂഷയിൽ ഏർപ്പെടുന്നതിനാലാണ് അപകട സാധ്യത വർദ്ധിച്ചത്.

ഇറ്റലിയിൽ മിക്ക സന്യാസിനീ സമൂഹങ്ങളിലും കോവിഡ് ബാധിച്ച കേസുകളുണ്ടെന്ന് സി‌എൻ‌എ റിപ്പോർട്ടിൽ പറയുന്നു. ഒരു കോൺവെന്റിലെ 114 സന്യാസിനികളിൽ 104 പേരും ഡിസംബർ മാസം അവസാനത്തിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.