അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ വോളന്റിയർ ടീമില്‍ രണ്ട് മലയാളികള്‍

ജനുവരി 22 മുതൽ 27 വരെ പനാമയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ വോളന്റിയർ ടീമിൽ രണ്ടു മലയാളികളും. വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളിയും ജോസ്മോൻ തൈപ്പറമ്പിലുമാണ് കേരള സഭയെ പ്രതിനിധീകരിച്ച് ഇന്റർനാഷ്ണൽ വോളന്റിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. താലന്ത് മാസികയുടെ ചീഫ് എഡിറ്ററായി സേവനം ചെയ്യുന്ന ഫാ.സ്റ്റാൻലി മാതിരപ്പിള്ളി പങ്കെടുക്കുന്ന ആദ്യ യുവജന സംഗമമാണിത്.

എളംകുളം ഫാത്തിമ മാതാ ഇടവകാംഗമായ ജോസ്മോൻ തൈപ്പറമ്പിലിൽ 2011 -ൽ സ്പെയിനിലെ മാഡ്രിഡിലും 2016 -ൽ പോളണ്ടിലെ ക്രാക്കോവിലും നടന്ന യുവജന സംഗമങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ക്രാക്കോവിൽ സംഘാടക സമിതിയുടെ ഇന്റർനാഷ്ണൽ വോളണ്ടിയർ ടീമിൽ ഇൻഫർമേഷൻ ഓഫീസറായി അദ്ദേഹം സേവനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.