
ഉത്തരപെറുവിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ രൂപതയിലെ മെത്രാനോട് ചോദിച്ചത് ഓരോ ബൈബിള്‍ തങ്ങള്‍ക്കു എത്തിച്ചു തരാമോ എന്നാണ്. പിയൂരാ ആര്‍ച്ച് ബിഷപ്പ് ജോസ് അന്റോണിയോ എഗൂറന് അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രളയ ബാധിതരെ സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്.
കാരിത്താസിന്റെ സഹായത്തോടെ മൂന്ന് ടണ്‍ ഭക്ഷണപദാര്‍ത്ഥങ്ങളാണ് 300-ഓളം അഭയാര്‍ത്ഥി കുടുബങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത്. ”ഉറച്ച വിശ്വാസത്തിനുടമകളായ അവര്‍ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ വിഷമസന്ധിയെ വളരെ പ്രത്യാശയോടെയാണ് സമീപിക്കുന്നത്. ദൈവസഹായത്താലും തങ്ങളുടെ പരിശ്രമങ്ങളുടെ ഫലമായ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന ശുഭ പ്രതീക്ഷയാണവര്‍ക്ക്. ഈ വിഷമഘട്ടത്തിലും തങ്ങളുടെ വിശ്വാസജീവിതത്തെ കാര്യമായി പരിഗണിക്കുന്നതുകൊണ്ടാണ് അവര്‍ ബൈബിള്‍ ആവശ്യപ്പെട്ടത്. അതിരൂപത ബുള്ളറ്റില്‍ പ്രളയ ബാധിതരെപ്പറ്റി പറയുന്നു.
പ്രദേശത്തെ 80% വീടുകളും നെല്‍കൃഷിയും ഗോതമ്പുകൃഷിയുമെല്ലാം വെള്ളപ്പൊക്ക കെടുതികൊണ്ട് നശിച്ചുപോയി.