ലിബിയയിൽ നിന്നും 17 കോപ്റ്റിക് ക്രൈസ്തവരെ കാണാതായി; ആശങ്കയോടെ വിശ്വാസികൾ

സെപ്റ്റംബർ 30 മുതൽ ലിബിയയിൽ 17 -ഓളം ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ കാണാതായിട്ടുണ്ടെന്ന് ഇന്റർനാഷണല്‍ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ട് ചെയ്യുന്നു. അവർ ട്രിപ്പോളിയിൽ ഈജിപ്ഷ്യൻ അതിർത്തി പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവരെ ആരാണ് കൊണ്ടുപോയതെന്നോ, എന്തിന് കൊണ്ടുപോയെന്നോ അറിയില്ല. അവരെ ഒരു സായുധസംഘമാണോ തട്ടിക്കൊണ്ടുപോയതെന്നും ചിലർ സംശയിക്കുന്നു.

ഈ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകപ്പെട്ടതെന്ന ഭയം പൊതുവേയുണ്ട്. കാരണം, 2015-ൽ ഐഎസ് ഭീകരർ ലിബിയയിൽ നിന്നും 21 കോപ്റ്റിക് ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി തലയറത്തു കൊലപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കു ശേഷം ഈ 17 പേരുടെ തിരോധാനവും പ്രദേശവാസികളിൽ കടുത്ത ആശങ്കക്ക് ഇട നൽകിയിട്ടുണ്ട്.

“എന്റെ സുഹൃത്ത് ഇമാദ് നസ്‌റും മറ്റ് ക്രൈസ്തവരും മൂന്നു മാസം മുമ്പ് ലിബിയയിലേക്കു പോയി. ലിബിയയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ അവർ യുണൈറ്റഡ് അറബ് എമിറേറ്റിലാണ് അവിടേക്ക് പോയത്. ഇവർക്ക് ലിബിയയിലേക്ക് (ലേബർ വിസ) വിസ ഉണ്ടായിരുന്നു. പക്ഷേ അവർക്ക് അവിടെ ജോലി ലഭിച്ചില്ല. വിസ പുതുക്കുന്നതിനുള്ള ചെലവ് ഉയർന്നതാണ്. അതിനാൽ ലിബിയയിലെ പോലീസ് സെപ്റ്റംബർ 30 മുതൽ ഇപ്പോൾ വരെ അവരെ തടഞ്ഞുവച്ചു. ഈ സാഹചര്യത്തിൽ ഇടപെടാൻ ഞങ്ങൾ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്” – ഇതാണ് സുഹൃത്തിനെ കാണാതായ ഒരു ഈജിപ്ഷ്യൻ അഭിഭാഷകൻ വെളിപ്പെടുത്തുന്നത്.

ഒരു ദശാബ്ദക്കാലത്തെ അസ്ഥിരതയും ആക്രമണവും ലിബിയയെ സാമ്പത്തികമായി തകർത്തുകളഞ്ഞിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.