
ക്രിസ്തുമസ് കാലം. ആത്മീയതയുടെയും ആഘോഷത്തിന്റെയും നിമിഷമാണ്. ഈ സമയങ്ങളില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഇരട്ടി മധുരമായി മാറുന്നു. ഉണ്ണിയീശോയ്ക്കൊപ്പം അവരും വളരട്ടെ എന്ന് നാം ആശംസിക്കാറുമുണ്ട്.
ക്രിസ്തുമസ് കാലം ജനിക്കുന കുട്ടികള്‍ക്ക് ഇടാന്‍ ഈ സമയവും ആത്മീയതയും ആയി ബന്ധപ്പെടുത്തിയ പേരുകള്‍, അര്‍ത്ഥമുള്ള പേരുകള്‍ തിരയുന്നതായി കാണാറുണ്ട്. അവര്‍ക്കായി ഏതാനും പേരുകള്‍ ഇതാ:
1 . ഇവി
പതിനേഴാം നൂറ്റാണ്ടിലെ ക്രിസ്തുമസ് കരോളുമായി ചേര്‍ന്ന് നില്ക്കുന്ന പേരാണ് ഇത്. വിശ്വസ്ത എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
2 . ഇവ
ഇന്നു പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു പേരാണ് ഇവ. ദൈവം വലിയവനാണ് , ദൈവം നല്ലവനാണ് എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം.
3 . കരോള്‍
ക്രിസ്തുമസ് കാലത്തിന്റെ സന്തോഷവും ആനന്തവും എല്ലാം നിറഞ്ഞ ഒരു പേരാണ് ഇതു. കരോളിന്, കരോലിനാ എന്നിങ്ങനെയും പേരുകള്‍ കാണാറുണ്ട്. ആനന്ദം എന്നാണ് ഈ പേരുകളുടെ അര്‍ത്ഥം.
4 . തെരേസ
ഇതു ക്രിസ്തുമസുമായി ബന്ധപ്പെട്ടതല്ല. മറിച്ചു തെരേസ പുന്യവതയുടെ ഉണ്ണിയീശോയുമായുള്ള ബന്ധത്തില്‍ നിന്ന് ആണ് ഈ പേര് ക്രിസ്തുമസ് പേരായി മാറുന്നത്. ട്രീസ എന്നും പേര് ഇടാറുണ്ട്. ഈ പേരിന്റെ അര്‍ത്ഥം ശേഖരിക്കുന്നവള്‍ എന്നാണ്.
5 . മിസ്ടി
ക്രിസ്തുമസ് സമയത്തുണ്ടാകുന്ന കുട്ടികള്‍ക്ക് ഇടാവുന്ന മനോഹരമായ ഒരു പേരാണ് മിസ്ടി. ക്രിസ്തുമസ് കാലത്തിന്റെ ഇളം മഞ്ഞും കുളിരും സ്നേഹവും ഒക്കെ ഓര്‍മപ്പെടുത്തുന്ന ഒരു പേരാണ് ഇതു.
6 . എസ്തര്
എസ്തര്, എസ്തേര്‍ എന്നൊക്കെ ഈ പേര് കാണാം കഴിയും. ഈ പേരിന്റെ അര്‍ത്ഥം നക്ഷത്രം എന്നാണ്. ഈശോയുടെ പുല്കൂട്ടിലേയ്ക്കുള്ള അടയാളമായി മാറിയ നക്ഷത്രത്തെ അനുസ്മരിക്കുന്ന പേരാണ് ഇതു.
7 . സ്റ്റെല്ലാ
ഈ പേരിന്റെ അര്‍ത്ഥവും നക്ഷത്രം എന്ന് തന്നെയാണ്. ഇതു ഒരു ലാറ്റിന്‍ പേരാണ്.
8 . അസ്ട്രിഡ്
അധികം കേട്ടു കേള്‍വിയില്ലാത്ത ഒരു പേരാണ് ഇതു. എന്നാല്‍ മനോഹരമായ അര്‍ത്ഥം ഒളിഞ്ഞിരിക്കുന്നതും. ദൈവത്തില്‍ നിന്നുള്ള മനോഹാരിത, ദൈവിക ശക്തി എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം.
9 . സെലസ്റ്റി
സ്വര്‍ഗ്ഗീയമായ, അത്യുന്നതമായ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കിടാന്‍ നല്ല ഒരു പേരാണ് ഇതു.
10 . നതാലി
ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട പേരാണ് ഇതു. ജനിച്ച ദിവസം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
11 . എയ്ഞ്ചല
ഈശോയുടെ ജനന വാര്‍ത്ത അറിയിക്കാനായി എത്തിയ മാലാഖയെ സൂചിപ്പിക്കുന്ന പേരാണ് ഇത്. ദൈവത്തിന്റെ സന്ദേശ വാഹക എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
12 . ജോയ്
ആനന്ദം എന്ന് അര്‍ത്ഥം. ക്രിസ്തുമസിന്റെ ആനന്ദവും എല്ലാം അടങ്ങിയ പേരാണ് ജോയ്.
13 . ബെല്ല
ക്രിസ്തുവിന്റെ ആഗമനം അറിയിക്കുന്ന മണി മുഴക്കത്തെ സൂചിപ്പിക്കുന്ന പേരാണ് ഇതു. മനോഹരമായ എന്നാണ് ഈ പേരിന്റെ ഫ്രഞ്ച് അര്‍ത്ഥം.