പതിമൂന്നാമത് മരിയൻ കോൺഗ്രസ് മെക്സിക്കോയിൽ

പതിമൂന്നാമത് മരിയൻ കോൺഗ്രസ് മെയ് 22 -ന് മെക്സികോയിൽ നടത്തപ്പെടുമെന്നു സംഘാടകരായ ദി മരിയൻ സോളിഡാരിറ്റി ഫോർ പോപ്പ് അറിയിച്ചു. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന പരിപാടി വൈകുന്നേരം ഏഴു മണിക്ക് സമാപിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ മരിയൻ കോൺഗ്രസിന് വളരെയധികം പ്രചോദനാത്മകമാകുമെന്നും സംഘാടകർ പറഞ്ഞു. ഗ്വാഡലൂപ്പ മാതാവ്, അത്ഭുത മാതാവ്, ഫാത്തിമാ മാതാവ് എന്നീ വിവിധ പ്രത്യക്ഷീകരണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ടാണ് മരിയൻ കോൺഗ്രസ് സംഘടിപ്പിച്ചുവരുന്നത്.

പരിശുദ്ധ കന്യകാമറിയത്തെയും ജപമാലയെയും മുറുകെപ്പിടിക്കുവാൻ ആഗ്രഹിക്കുന്ന ഈ കൂട്ടായ്മ്മ ലോകമെമ്പാടും സമാധാനം കൈവരിക്കുന്നതിന് ഏറ്റവും ശക്തമായ മാർഗ്ഗമാണ് ജപമാല പ്രാർത്ഥനയെന്നും പറയുന്നു. പ്രമുഖ പ്രഭാഷകരായ ഫാ. ജോൺ വാൽഷ്, ഫാ. ജുവാൻ സോലാന, പ്രശസ്ത മെക്സിക്കൻ പത്രപ്രവർത്തകനായ എസ്ഥേബാൻ ആർസ് അദ്ദേഹത്തിന്റെ ഭാര്യ നീവ്സ് എന്നിവർ സംസാരിക്കും. മിഷൻ ഫാത്തിമ, റൊസാരിയോ പോ മെക്സിക്കോ എന്നീ ഫേസ്ബുക് പേജുകളിൽ പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.