ക്രിസ്തുമസിലെ 12 ദിവസങ്ങൾ

ക്രിസ്തുമസിനോട് അനുബന്ധിച്ചും അതി തുടർച്ച എന്നപോലെയും പല ആഘോഷങ്ങളും പാരമ്പര്യങ്ങളും നിലനിൽക്കുന്നുണ്ട്. അവയിൽ വളരെ പൊതുവായ ഒരു പാരമ്പര്യമാണ് “ക്രിസ്തുമസിലെ 12 ദിവസങ്ങൾ.” എന്താണ് ഈ 12 ദിവസങ്ങൾ എന്ന് നോക്കാം.

നമ്മളെ സംബന്ധിച്ച് ഡിസംബർ 25-ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുന്നു. എന്നാൽ ചിലയിടങ്ങളില്‍, ഡിസംബർ 25 മുതൽ ജനുവരിയിലേയ്ക്കു നീണ്ടുനിൽക്കുന്നതാണ് ക്രിസ്തുമസ് ആഘോഷങ്ങൾ. ‘ക്രിസ്തുമസിലെ 12 ദിവസങ്ങൾ’ എന്ന പാരമ്പര്യമാണ് അതിന്റെ പിന്നില്‍. അതായത് ക്രിസ്തുമസ് കഴിഞ്ഞുവരുന്ന പന്ത്രണ്ടു ദിനങ്ങളില്‍, പന്ത്രണ്ടു തിരുനാളുകൾ ആഘോഷിക്കുന്നു. അത് ഡിസംബർ 26-ന് ആരംഭിച്ച് ജനുവരി ആറാം തീയതിയിലെ ‘എപ്പിഫനി’ അഥവാ ദനഹാ തിരുനാളോടെ സമാപിക്കും.

ഈ പന്ത്രണ്ടു ദിനങ്ങളും പന്ത്രണ്ടു തിരുനാളുകളും ഏതൊക്കെയാണെന്ന് നമുക്ക് കാണാം. ഡിസംബർ 26-ന് ആചരിക്കുന്ന സഭയിലെ ആദ്യത്തെ രക്തസാക്ഷി വി. സ്റ്റീഫന്റെ തിരുനാൾ, ഡിസംബർ 27-ന് ആചരിക്കുന്ന സുവിശേഷകനായ വി. യോഹന്നാന്റെ തിരുനാൾ, ഡിസംബർ 28-ന് ആചരിക്കുന്ന കുഞ്ഞിപ്പെതങ്ങളുടെ തിരുനാൾ, ഡിസംബർ 29-ന് ആചരിക്കുന്ന വി. തോമസ് ബെക്കറ്റിന്റെ തിരുനാൾ, ഡിസംബർ 30-ന് ആചരിക്കുന്ന വി. എജ്വിന്റെ (എജ് വിന്‍)  തിരുനാൾ, ഡിസംബർ 31-ന് ആചരിക്കുന്ന വി. സിൽവെസ്റ്റർ ഒന്നാമൻ പാപ്പയുടെ തിരുനാൾ, ജനുവരി 01-ന് ആചരിക്കുന്ന ഈശോയുടെ പരിഛേദന തിരുനാൾ, ജനുവരി 02-ന് ആചരിക്കുന്ന യേശുവിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ, ജനുവരി 03-ന് ആചരിക്കുന്ന വി. സോസ്സിമൂസിന്റെയും  അത്തനാസിയൂസിന്റെയും തിരുനാൾ, ജനുവരി 04-ന് ആചരിക്കുന്ന വി. അക്വിലിനിയൂസിന്റെ തിരുനാൾ, ജനുവരി 05-ന് ആചരിക്കുന്ന ദനഹാ തിരുനാളിനുള്ള ഒരുക്ക ദിവസം, ജനുവരി 06-ന് ആചരിക്കുന്ന ദനഹാ തിരുനാൾ ഇവയാണ് ആ പന്ത്രണ്ടു ദിവസങ്ങൾ.  ദനഹാ തിരുനാളിനോടെ ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുന്നു.

1780-ൽ  ഇംഗ്ലണ്ടിൽ ‘ക്രിസ്തുമസിലെ പന്ത്രണ്ടു ദിവസങ്ങൾ’ എന്ന പേരിൽ ഒരു കരോൾ രൂപപ്പെട്ടു. ഇത്‌ ഫ്രാൻസിൽ രൂപപ്പെട്ടതാണെന്നും കാലക്രമത്തിൽ ക്രിസ്തുമസ് കരോൾ എന്ന പേരിൽ ഇംഗ്ലണ്ടിൽ പ്രസിദ്ധമായതാണന്നും അഭിപ്രായമുള്ള ചിലരുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.