സുഡാനിലെ നിയുക്ത ബിഷപ്പിനു വെടിയേറ്റ സംഭവത്തിൽ 12 പേർ അറസ്റ്റിൽ

ദക്ഷിണ സുഡാനിലെ റുംബൈക്ക് രൂപതയുടെ നിയുക്ത ബിഷപ്പിനു വെടിയേറ്റ സംഭവത്തിൽ 12 പേർ അറസ്റ്റിലായി. ബിഷപ്പിനെ വെടിവെച്ചപ്പോൾ അക്രമികളിലൊരാളുടെ ഫോൺ അവിടെ വീണുപോകുകയും അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് ലഭിക്കുകയും ചെയ്തതിനാലാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്.

അറസ്റ്റിലായവരിൽ പുരോഹിതൻമാരും റുംബെക് രൂപതയിലെ മറ്റു പ്രമുഖരും ഉൾപ്പെടുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. സുഡാനിലെ ഒരു ദശാബ്ദക്കാലത്തെ വിശ്വാസികളുടെ കാത്തിരിപ്പിന് ശേഷമാണു റവ. ക്രിസ്ത്യൻ കാർലസിയർ തിരഞ്ഞെടുക്കപ്പെട്ടത്. നിയുക്ത ബിഷപ്പ് സുഖം പ്രാപിക്കുവാനായി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നുണ്ടെന്നു വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.