കരുണ പ്രചരിപ്പിക്കുന്ന രണ്ട് സഹോദരിമാര്‍ 

സിസ്റ്റര്‍ പാട്രീഷ്യ മക്‌ഡോര്‍മെറ്റും സിസ്റ്റര്‍ ജോവാന്‍ ഡോയേലും അറിയപ്പെടുന്നത് ‘കരുണയുടെ സഹോദരിമാര്‍’ എന്നാണ്. ഇവര്‍ ഇരുവരും കരുണയുടെ ഏറ്റവും മനോഹരമായ മനുഷ്യരാണ് എന്നത് തന്നെ ഈ പേരിന് കാരണം. ആഫ്രിക്കയിലെ പെറുവില്‍ വനിതകള്‍ക്കിടയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ആഫ്രിക്കന്‍ സമൂഹത്തിന്റെ ഗതി തിരിച്ചുവിട്ട സ്ഥാപനമായിരുന്നു ഇവര്‍ സ്ഥാപിച്ച വിമന്‍സ് സെന്ററുകള്‍. പരസ്പരവിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെട്ട അവിടത്തെ വനിതകള്‍ക്ക് വലിയൊരു അളവില്‍ പിന്തുണയും സഹായവുമായിരുന്നു ഈ സ്ഥാപനങ്ങള്‍.

പെറുവിന്റെ തലസ്ഥാനമായ ലിമയിലായിരുന്നു ഈ സിസ്റ്റേഴ്‌സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. വിമന്‍സെന്റര്‍ മാത്രമല്ല, ചൈല്‍ഡ് കെയര്‍ സെന്റര്‍, ഹെല്‍ത്ത് ക്ലിനിക് എന്നിവയും സ്ഥാപിച്ചു. കാരിത്താസ് ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിച്ച സഹായവുമായി അവര്‍ എല്ലാ വീടുകളിലും കയറിയിറങ്ങി. 1997-ലാണ് അവര്‍ പെറുവില്‍ വിമന്‍സ് സെന്റര്‍ സ്ഥാപിച്ചത്. അതിനോട് അനുബന്ധിച്ചാണ് ചൈല്‍ഡ് കെയര്‍ സെന്ററുകളും ക്ലിനിക്കുകളും സ്ഥാപിച്ചത്. 1980-കളില്‍ പുറപ്പെട്ട അക്രമത്തില്‍ പെറുവിലെ ജനങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. വീടും സ്ഥലവും ജോലിയും എല്ലാം ഇല്ലാതായിരുന്നു. നഗരങ്ങളിലേക്ക് അനവധി ജനങ്ങള്‍ പലായനം ചെയ്തിരുന്നു.

വനിതകള്‍ക്കായിട്ടാണ് ആദ്യം സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ആദ്യമൊക്കെ വനിതകള്‍ വന്നിരുന്നെങ്കിലും പിന്നീട് അവര്‍ വരാതെയായി. അവരുടെ കുഞ്ഞുങ്ങളുടെ നോക്കാന്‍ ആരുമില്ലാത്തത് കൊണ്ടാണ് അവര്‍ വരാതിരുന്നത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ചൈല്‍ഡ് കെയര്‍ ആരംഭിക്കുകയാണ് അവര്‍ പിന്നീട് ചെയ്തത്. കുക്കിംഗ്, ടെയിലറിംഗ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുകയാണ് അവര്‍ ചെയ്തത്.

രണ്ട് പതിറ്റാണ്ടിന് ശേഷം അവിടുത്തെ സ്ത്രീകളുടെ ജീവിതത്തിലും സമൂഹത്തില്‍ തന്നെയും മാറ്റം വരുന്ന കരുണയുടെ സഹോദരിമാര്‍ക്ക് സാധിച്ചു. അവിടുത്തെ ദാരിദ്ര്യരേഖ മാറ്റി വരയ്ക്കാന്‍ ഈ സഹോദരിമാര്‍ക്ക് സാധിച്ചു എന്നതാണ് സത്യം. പെറുവിലെ സ്ത്രീകളെ സ്വയം പര്യാപ്തതയുടെ വഴിയിലേക്ക് നയിക്കാന്‍ ഈ സോദരിമാര്‍ക്ക് സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.