ഭർത്താക്കന്മാർക്കുള്ള പത്ത് കൽപ്പനകൾ

ദൈവം നൽകിയിരിക്കുന്ന പത്ത് കൽപ്പനകൾ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ അനുദിനജീവിതത്തിൽ നാം ഓരോരുത്തരും നിർവ്വഹിക്കുന്ന കടമകളും വഹിക്കുന്ന ഉത്തരവാദിത്വങ്ങളും അനുസരിച്ച് വീണ്ടും കൽപ്പനകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും. യഥാര്‍ത്ഥത്തിലുള്ള ദൈവകൽപ്പനകളുമായി ബന്ധപ്പെടുത്തിയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഭർത്താക്കന്മാർക്ക് പാലിക്കാവുന്ന, പാലിക്കേണ്ട ചില കൽപ്പനകളെ പരിചയപ്പെടാം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് പരീക്ഷിച്ചു നോക്കാവുന്ന പത്ത് കൽപ്പനകൾ ഇതാ…

1. ഞായറാഴ്ചകളിൽ കുടുംബാംഗങ്ങളെ എല്ലാവരെയും കൂട്ടി വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കുക, സന്ധ്യാസമയത്ത് കുരിശുവരയ്ക്കായി എല്ലാവരെയും വിളിച്ചുചേര്‍ത്ത് പ്രാർത്ഥന നയിക്കുക. (നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്).

2. കപടസ്വഭാവവും ആത്മവഞ്ചനയും ഒഴിവാക്കുക (ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്).

3. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുക (കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം).

4. കുടുംബ ബന്ധങ്ങൾ നവീകരിക്കുക (മാതാപിതാക്കളെ ബഹുമാനിക്കണം).

5. സ്വയവും മറ്റുള്ളവരെയും വിലകൽപ്പിക്കുക (കൊല്ലരുത്).

6. ഭർത്താവെന്ന നിലയിൽ ജീവിതത്തോട് നീതി പുലർത്തുക (വ്യഭിചാരം ചെയ്യരുത്).

7. ഭാര്യയെ ഒരു തരത്തിലും ചൂഷണം ചെയ്യരുത് (മോഷ്ടിക്കരുത്).

8. ഭാര്യയുടെ നന്മകളെ പരിഗണിക്കുക (കള്ളസാക്ഷ്യം പറയരുത്).

9. അശ്ലീല സംസാരവും കാഴ്ചകളും ഉപേക്ഷിക്കുക (അന്യന്റെ ഭാര്യയെ മോഹിക്കരുത്).

10. കുടുംബ ബജറ്റ് കാത്തുസൂക്ഷിക്കുക (അന്യന്റെ വസ്തുക്കൾ ആഗ്രഹിക്കരുത്).