പെന്തക്കോസ്താനുഭവം: നാനാത്വത്തിൽ ഏകത്വവും ജീവിതസാക്ഷ്യവും

ബഹ്‌റൈനിലെ അവാലിയിൽ, അറേബ്യയിലെ നമ്മുടെ നാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽ ഉച്ച തിരിഞ്ഞ് നടന്ന എക്യുമെനിക്കൽ കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം.

നാനത്വത്തിലെ ഏകത്വം തെളിയുന്ന സമാഗമം

നിരവധി ജനതകളില്‍പ്പെട്ടവരും വിവിധ ഭാഷക്കാരും നിന്നും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും വിവിധ റീത്തുകൾ പിൻചെല്ലുന്നവരുമായ നമ്മൾ ഇവിടെ ഒന്നിച്ചായിരിക്കുന്നു. ഇതിനു കാരണം ദൈവത്തിന്റെ മഹത്തായ പ്രവൃത്തികളാണ്. ഒന്നും മനസ്സിലാകാതിരുന്ന പെന്തക്കോസ്താ പ്രഭാതത്തിലെന്ന പോലെ നാം സമാധാനത്തിലാണ്. ജറുസലേമിൽ, പെന്തക്കോസ്ത നാളിൽ പല പ്രദേശങ്ങളിൽ നിന്നും വന്നിരുന്നവരായിരുന്നിട്ടും, അവർ ഒരേ ആത്മാവിൽ ഐക്യപ്പെട്ടിരുന്നതായി അവർക്ക് അനുഭവപ്പെട്ടു. അന്നത്തെപ്പോലെ ഇന്നും ഉറവിടത്തിന്റെയും ഭാഷകളുടെയും വൈവിധ്യം ഒരു പ്രശ്നമല്ല, മറിച്ച് അവ ഒരു സമ്പന്നതയാണ്. ഒരു പുരാതന ഗ്രന്ഥകാരൻ എഴുതി: “നമ്മിൽ ഒരാളോട് ആരെങ്കിലും ഇങ്ങന പറഞ്ഞാൽ, അതായത്, നിനക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. എന്നാൽ എന്തുകൊണ്ടാണ് നീ എല്ലാ ഭാഷകളും സംസാരിക്കാത്തത്? നീ ഇങ്ങനെ പ്രത്യുത്തരിക്കണം: തീർച്ചയായും ഞാൻ എല്ലാ ഭാഷകളും സംസാരിക്കുന്നു. വാസ്തവത്തിൽ ഞാൻ ക്രിസ്തുഗാത്രത്തിൽ അതായത്, എല്ലാ ഭാഷകളും സംസാരിക്കുന്ന സഭയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു” (ആറാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ എഴുത്തുകാരന്റെ പ്രസംഗം: PL 65,743).

ഒരുമയിൽ ചരിക്കാൻ വിളിക്കപ്പെട്ടവർ

സഹോദരീസഹോദരന്മാരേ, ഇത് നമുക്കും ബാധകമാണ്, കാരണം “നാം എല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ സ്നാനമേറ്റു” (1കോറി 12:13). നിർഭാഗ്യവശാൽ നമ്മുടെ മുറിവുകളാൽ നാം കർത്താവിൻറെ വിശുദ്ധ ശരീരത്തെ വ്രണിതമാക്കി. എന്നാൽ എല്ലാ അവയവങ്ങളെയും ഒന്നിപ്പിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജഡികവിഭജനങ്ങളെക്കാൾ വലുതാണ്. അതിനാൽ, നമ്മെ ഭിന്നിപ്പിക്കുന്നവയെക്കാൾ വളരെയേറെയാണ് നമ്മെ ഒന്നിപ്പിക്കുന്നവയെന്നും ആത്മാവിനനുസൃതം നാം എത്രയധികം സഞ്ചരിക്കുന്നുവോ അത്രയധികം നാം നാം നമ്മുടെ മദ്ധ്യേ പൂർണ്ണ ഐക്യം സംജാതമാക്കാനും പുനസ്ഥാപിക്കാനും ആഗ്രഹിക്കുമെന്നും പറയുക ഉചിതമാണ്.

നാനാത്വത്തിലെ ഏകത്വവും ജീവിതസാക്ഷ്യവും

നമുക്ക് പെന്തക്കോസ്ത വാക്യത്തിലേക്കു മടങ്ങാം. അതിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ രണ്ടു ഘടകങ്ങൾ എന്നിൽ പ്രതിധ്വനിച്ചു. അവ നമ്മുടെ കൂട്ടായ്മയുടെ യാത്രയ്ക്ക് ഫലപ്രദമാണെന്ന് എനിക്ക് തോന്നുന്നു. അതിനാൽ അവ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാനാത്വത്തിൽ ഏകത്വവും ജീവിതസാക്ഷ്യവുണ് ഈ ഘടകങ്ങൾ.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.