പുന്നപ്രയിലെ  പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​

മഴവെള്ളക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വസം ആയി രംഗത്ത്‌ എത്തിയിരിക്കുകയാണ് പുന്നപ്ര ഗ്രിഗോറിയോസ് ഇടവക. 180 – ഓളം വീടുകൾ ഉള്ള പ്രദേശം ആണ് ഇത്. ഭൂരിഭാഗം വീടുകളും വെള്ളത്തിൽ ആണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സർക്കാരും മറ്റു സംഘടനകളും സഹായം എത്തിക്കുന്നു.

എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെടാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് സഹായവുമായി എത്തുകയാണ് പുന്നപ്ര ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.  ബിജോയ് അറക്കൻ  അച്ചനും ഇടവക ജനങ്ങളും. 180 – ഓളം  വീടുകളിൽ ഇപ്പോൾ അരിയും പയറും എത്തിച്ചു. ഇടവകയിലെ കൈക്കാരൻമാരും സന്നദ്ധത പ്രവർത്തകരും മാതൃജ്യോതി പിതൃജ്യോതി അംഗങ്ങളും അച്ചനൊപ്പം സഹായങ്ങളുമായി കൂടെ ഉണ്ട്.

ഏകദേശം 50000 – ത്തോളം രൂപയുടെ സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ആണ്.  ഇടവകയിലെ ജനങ്ങൾ അവർക്ക് വേണ്ട സാധനങ്ങൾ വാങ്ങുവാൻ പിരിവിട്ട് പണം ശേഖരിച്ചു. വലിയ വള്ളങ്ങളിൽ സാധനങ്ങൾ കൊണ്ട് വന്ന് ചെറിയ വള്ളങ്ങളിൽ ആയി വീടുകളിൽ എത്തിക്കുകയാണ്. അവർക്കൊപ്പം സഹായിക്കാൻ ബിജോയി അച്ചന്റെ സുഹൃത്ത് ആയ ഫാ. അജോയും ഒപ്പം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.