ഉക്രൈനിലെ ‘അക്രമത്തിന്റെ ചുഴലിക്കാറ്റ്’ അവസാനിപ്പിക്കണം: മാർപാപ്പ

യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ ബോംബാക്രമണമായിരുന്നു ഈ ആഴ്ച ഉക്രൈന്റെ മേൽ ഉണ്ടായത്. യുദ്ധം മാറ്റിവച്ച് നീതിയിൽ സമാധാനപരമായ സഹവർത്തിത്വം സ്വീകരിക്കാൻ പാപ്പാ രാഷ്ട്രനേതാക്കളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതുസദസ്സിന്റെ അവസാനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഇക്കാലത്ത് എന്റെ ഹൃദയം ഉക്രേനിയൻ ജനതയോടൊപ്പമാണ്; പ്രത്യേകിച്ച് ബോംബാക്രമണം നടന്ന സ്ഥലങ്ങളിലെ നിവാസികൾക്ക്. അവരുടെ വേദന ഞാൻ എന്റെ ഉള്ളിൽ വഹിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കുന്നു. ദൈവം, തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ നിലവിളി എപ്പോഴും കേൾക്കും” – പാപ്പാ പറഞ്ഞു.

റഷ്യൻ മിസൈൽ ആക്രമണങ്ങൾ തലസ്ഥാനമായ കൈവിന്റെ മധ്യഭാഗത്ത് മാത്രമല്ല ലിവിവ്, ഡിനിപ്രോ, ഖാർകിവ്, മറ്റ് നഗരങ്ങളിലും നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.