സീറോ മലബാര്‍ ഉയിർപ്പുകാലം രണ്ടാം ഞായർ ഏപ്രിൽ 24 യോഹ. 20: 24-31 എട്ടു ദിവസങ്ങള്‍

ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ തോമസ്‌ അവരോടൊപ്പമില്ല. ഈശോയെ കാണാതെ, ആ ആണിപ്പഴുതുകളില്‍ വിരലിടാതെ, പാര്‍ശ്വത്തില്‍ കൈവയ്ക്കാതെ താന്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് പറയുന്നത്.

തീര്‍ച്ചയായും തോമസിന്റെ ഈ ശാഠ്യം ഈശോയും കണ്ടിരുന്നിരിക്കണം. കണ്ടിട്ട്, ഉടന്‍ തന്നെ ഈശോ തോമസിനെ പ്രീതിപ്പെടുത്താന്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഇല്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഈശോ അവന് പ്രത്യക്ഷപ്പെടുന്നത്. ഈ എട്ടു ദിവസങ്ങളിലെ തോമസിന്റെ സഹനം നമ്മള്‍ ഓര്‍ക്കുക. എന്തുമാത്രം ആകുലതയും അസ്വസ്ഥതയും അവനുണ്ടായിട്ടുണ്ടാകണം ആ ദിവസങ്ങളില്‍? സഹനത്തിന്റെ എട്ടു ദിവസങ്ങളായിരുന്നു അത്. സഹനത്തിന്റെ എട്ടു ദിവസങ്ങള്‍ തോമസിനായി ഈശോ അനുവദിക്കുകയാണ്. ഈ എട്ടു ദിനങ്ങള്‍ സഹനത്തിന്റെ ഇടവേളകളാണ്.

നമ്മുടെ ജീവിതത്തിലും ഇതുപോലെ സഹനത്തിന്റെ ഇടവേളകള്‍ ദൈവം അനുവദിക്കുമ്പോള്‍ അവയെ ക്ഷമയോടെ സ്വീകരിക്കാന്‍ നമുക്കു സാധിക്കട്ടെ. രോഗത്തിന്റെയും പകര്‍ച്ചവ്യാധിയുടെയും നാളുകളെ ‘നമ്മുടെ എട്ടു ദിനങ്ങള്‍’ ആയി കാണാന്‍ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.