ഡിസംബര്‍ 18 മത്താ 1:18-24 ദൈവസ്വരം കേള്‍ക്കാം

കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതുപോലെ പ്രവര്‍ത്തിച്ചു എന്നാണ് യൗസേപ്പിതാവിനെക്കുറിച്ച് സുവിശേഷം രേഖപ്പെടുത്തുക. നീതിമാന്‍ എന്ന ഒരു വിശേഷണം കൂടി ദൈവവചനം അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പ് എന്നാണ് പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്ന വിശേഷണം. കര്‍ത്താവിന്റെ നിയമത്തില്‍ ആനന്ദിക്കുന്നവനാണ് ഭാഗ്യവാന്‍ എന്ന് സങ്കീര്‍ത്തനം പറയുന്നു (1:2). കര്‍ത്താവിന്റെ നിയമം സ്‌നേഹമാണ്. ദൈവീകനിയമങ്ങളോടും അരുളപാടുകളോടുമുള്ള സ്‌നേഹം യൗസേപ്പിനെ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കാന്‍ കാരണമായി. സ്‌നേഹം മനുഷ്യരൂപം പൂണ്ടപ്പോള്‍, ആ പദ്ധതിയിലും യൗസേപ്പ് തന്റെ പങ്ക് നിര്‍വ്വഹിച്ചു. നമുക്കും  കര്‍ത്താവിന്റെ ദൂതന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാം.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.