സീറോ മലങ്കര. ജനുവരി-30. ലുക്ക 6: 17-19 ഈശോയെയും ഈശോയും സ്പര്‍ശിക്കട്ടെ

ഈശോയെ സ്പര്‍ശിച്ചു സൗഖ്യം നേടാന്‍ നോക്കിയിരിക്കുന്ന ജനക്കൂട്ടം. ഈശോയെ സ്പര്‍ശിച്ചവരും ഈശോ സ്പര്‍ശിച്ചവരും സൗഖ്യമാക്കപ്പെടുന്നതാണ് സുവിശേഷം മുഴുവന്‍ കാണുക. നിന്റെ ജീവിതത്തിലും സൗഖ്യമാക്കപ്പെടെണ്ട മേഖലകള്‍ ഇല്ലേ. എങ്കില്‍ അവനെ ഒന്ന് തൊടാന്‍ മനസ്സ് കാണിക്കുക. ഇല്ലെങ്കില്‍ അവനു നിന്നെ തൊടാന്‍ പറ്റുംവിധം നിന്റെ ജീവിതത്തില്‍ മാറ്റം വരുത്തുക. യഥാര്‍ത്ഥ സൗഖ്യം തരുന്നത് ക്രിസ്തുവാണ്‌. അല്ലാത്തതൊക്കെ നിമിഷസുഖം തരുന്നത് മാത്രമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.