ഡിസംബര്‍ 7: മത്താ 11, 28-30 പാഠം 

”ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” എത്രത്തോളം പ്രതീക്ഷാ നിര്‍ഭരമായ വാഗ്ദാനമാണിത്. ആശ്വസത്തിന്റെ തണലിലിരിക്കാന്‍ എത്രയോ പേര്‍ ആഗ്രഹിക്കുന്നുണ്ട്. മനുഷ്യന്റെ ഭാരവും ഭയവും അറിഞ്ഞു അരികിലെത്തുന്ന ഈശോയ, വേദഗ്രന്ഥസംഭവത്തില്‍ കണ്ടുമുട്ടുക മാത്രമല്ല, അനുദിനവേദനകളിലും നാം അനുഭവിക്കുന്നുണ്ട്. ”ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍” ഈ മനോഭാവമാണ് പാഠ്യവിഷയമാക്കേണ്ടത്. അപരന്റെ സമീപത്തായിരിക്കേണ്ടത് എന്തിനാണെന്ന് ഈശോ പഠിപ്പിക്കുന്നു. അപരന്‍ ആശ്വാസം തേടുമ്പോള്‍, അത് കരുണ കൊടുക്കാനുള്ള അവസരമായി കാണുക. അപ്പോള്‍ കരുണ പകരുന്ന ബലഹീനനായ മനുഷ്യന്‍, ദൈവസ്വഭാവത്തില്‍ വളരുന്നതു നമുക്ക് കാണാം.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.